ഒടുവിൽ അനുരഞ്ജനം; ചിറയിൻകീഴിലെ കോൺഗ്രസ് കൈയാങ്കളി വിവാദം ഒത്തുതീർപ്പിലേക്ക്
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യാ ഹരിദാസ് എംഎൽഎയും കോൺഗ്രസ് നേതാക്കളുമായുള്ള കൈയാങ്കളി ഒത്തുതീർപ്പിലെത്തി. പാളയം പ്രദീപിന്‍റെയും എസ്. സജാദിന്‍റെയും സസ്പെൻഷൻ പിൻവലിച്ചു. എന്നാൽ, പാളയം പ്രദീപിന് ചിറയിൻകീഴ് മണ്ഡലത്തിൽ ഏർപ്പെടുത്തിയ വിലക്ക് തുടരും.
പ്രാദേശിക നേതാക്കൾക്കെതിരായ കേസ് പിൻവലിക്കുമെന്ന് രമ്യ ഹരിദാസും കെപിസിസി പ്രസിഡന്‍റിനെ കണ്ട് പാർട്ടിക്ക് ഉറപ്പ് നൽകി. ചിറയിൻകീഴിൽ കോൺഗ്രസ് നേതാവിന്‍റെ വീട്ടിൽ വച്ചാണ് രമ്യ ഹരിദാസും പ്രാദേശിക നേതാക്കളും തമ്മിൽ കൈയാങ്കളി ഉണ്ടായത്.
എൺെെംംെ

