സ്കൂൾ കലോത്സവത്തിന് ബഹ്‌റൈൻ അരൂർ കൂട്ടായ്മയുടെ സാമ്പത്തിക സഹായം


പ്രദീപ് പുറവങ്കര

അരൂർ: നടക്കുമീത്തൽ എം.എൽ.പി സ്കൂളിൽ നവംബർ 3, 4 തീയതികളിൽ നടന്ന പുറമേരി പഞ്ചായത്ത് സ്കൂൾ കലോത്സവത്തിന്റെ വിജയത്തിനായി ബഹ്‌റൈൻ അരൂർ കൂട്ടായ്മ സാമ്പത്തിക സഹായം കൈമാറി. സ്കൂളിൽ നടന്ന ചടങ്ങിൽ കൂട്ടായ്മയുടെ കോർഡിനേറ്റർമാരായ വിജേഷ് വി.പി., മനോഹരൻ വി.കെ. എന്നിവർ ചേർന്ന് സ്കൂൾ ഹെഡ്മിസ്ട്രസ് ബിൻസി ടീച്ചർക്ക് ധനസഹായം കൈമാറി.

സ്റ്റാഫ് സെക്രട്ടറി കെ.ടി. ഗഫൂർ മാസ്റ്റർ, പി.ടി.എ പ്രസിഡന്റ് പി.എസ്. പ്രജിത്ത്, ഹരിദാസൻ കെ. തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു. പ്രവാസലോകത്തിരുന്നും നാടിന്റെ കലാ-വിദ്യാഭ്യാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്ന ബഹ്‌റൈൻ അരൂർ കൂട്ടായ്മയുടെ ഈ മാതൃകാപരമായ പ്രവർത്തനത്തിന് സ്കൂൾ അധികൃതർ നന്ദി അറിയിച്ചു.

article-image

dzdcdsadsdfas

You might also like

  • Lulu Exchange
  • Straight Forward

Most Viewed