ഐ.വൈ.സി.സി ബഹ്‌റൈൻ വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കം കുറിച്ചു
പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ് ബഹ്‌റൈന്റെ നേതൃത്വത്തിൽ രണ്ടുമാസം നീണ്ടുനിൽക്കുന്ന വിപുലമായ മെമ്പർഷിപ്പ് ക്യാമ്പയിന് തുടക്കമായി. “സാമൂഹിക നന്മയ്ക്ക് സമർപ്പിത യുവത്വം” എന്ന മുദ്രാവാക്യമുയർത്തി ഡിസംബർ 31 വരെയാണ് ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്. പ്രവാസി യുവജനങ്ങളെ സംഘടനാ പ്രവർത്തനങ്ങളുമായി അടുപ്പിക്കുകയും പുതിയ തലമുറയ്ക്ക് പൊതുപ്രവർത്തന രംഗത്ത് അവസരങ്ങൾ ഒരുക്കുകയുമാണ് ലക്ഷ്യം.
ഗുദൈബിയ, ഹമദ് ടൗൺ, മുഹറഖ്, സൽമാനിയ, ടുബ്ലി–സൽമാബാദ്, റിഫ, ഹിദ്ദ്–അറാദ്, ബുദയ്യ, മനാമ എന്നീ ഒമ്പത് ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് അംഗത്വ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നത്. കായികം, കലാ-സാംസ്കാരികം, ജീവകാരുണ്യം, ഐ.ടി, മീഡിയ തുടങ്ങിയ വിവിധ വിഭാഗങ്ങളിലൂടെ യുവജനങ്ങളുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ അവസരമൊരുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ക്യാമ്പയിന്റെ ഭാഗമായി പുതിയ അംഗങ്ങളായ ഷഹീൻ ജലാൽ ചെമ്പൻ ദേശീയ പ്രസിഡന്റ് റിച്ചി കളത്തൂരേത്തിൽ നിന്നും, ജൻസൻ ദേശീയ സെക്രട്ടറി സലീം അബുതാലിബിൽ നിന്നും അംഗത്വം സ്വീകരിച്ചു.
#4pmnews #IYCCBahrain #BahrainNews #BahrainMalayali
aesddfs

