ഇന്ത്യൻ സ്‌കൂളിൽ മലയാളം, സംസ്‌കൃത ദിനം ആഘോഷിച്ചു


പ്രദീപ് പുറവങ്കര

മനാമ: ഭാരതത്തിന്റെ ഭാഷാ പൈതൃകവും സാംസ്കാരിക പാരമ്പര്യവും വിളിച്ചോതി ഇന്ത്യൻ സ്കൂൾ ബഹ്റൈനിൽ (ISB) മലയാളം, സംസ്കൃത ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി ഭദ്രദീപം കൊളുത്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, വൈസ് പ്രിൻസിപ്പൽമാരായ റെജി വറുഗീസ്, ബിജു വാസുദേവൻ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, മലയാളം-സംസ്കൃതം വകുപ്പ് മേധാവി വിബി ശരത് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ആദ്യജ സന്തോഷ് സ്വാഗതവും ശശാങ്കിത് രൂപേഷ് അയ്യർ നന്ദിയും പറഞ്ഞു. ദേവശ്രീ സി. സുശാന്ത്കുമാർ ആയിരുന്നു അവതാരക.

article-image

തിരുവാതിരക്കളി, ഒപ്പന, മാർഗംകളി, അക്ഷരശ്ലോകം, കവിതാ പാരായണം, ദഫ്മുട്ട്, ബാൻഡ് മേളം തുടങ്ങി വൈവിധ്യമാർന്ന കലാപരിപാടികൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. വിജയികളെ സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ ശാന്ത കുമാർ ദസരി എന്നിവർ അഭിനന്ദിച്ചു.

article-image

മലയാള ദിന മത്സരങ്ങളിൽ പത്താം ക്ലാസ് കവിതാ പാരായണത്തിൽ ദേവപ്രിയ സുനിൽ ഒന്നാം സ്ഥാനവും, സാദ് അൽ ദിൻ സനോഫർ രണ്ടാം സ്ഥാനവും, ഋഷിത മഹേഷ് മൂന്നാം സ്ഥാനവും നേടി. ഒൻപതാം ക്ലാസ് കവിതാ രചനയിൽ ശ്രേയ കൃഷ്ണ ഒന്നാമതെത്തിയപ്പോൾ, ഡിയോൺ തോമസ് ബിജി രണ്ടും ഷെസ അഷ്‌റഫ് മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

article-image

എട്ടാം ക്ലാസ് പ്രസംഗത്തിൽ ഇഷ നസ്രീം മുഹമ്മദ് ഒന്നാം സ്ഥാനവും, ആയിഷ മിൻഹ രണ്ടാം സ്ഥാനവും, അനാമിക ബിജു മൂന്നാം സ്ഥാനവും നേടി. ഏഴാം ക്ലാസ് അടിക്കുറിപ്പ് എഴുത്തിൽ ശ്രീനന്ദ പി.എസ് ഒന്നാം സ്ഥാനവും, വൈഗ ആർ. പിള്ള രണ്ടാം സ്ഥാനവും, നഥാനിയേൽ വിനോദ് മൂന്നാം സ്ഥാനവും നേടി.

article-image

ആറാം ക്ലാസ് കവിതാ പാരായണത്തിൽ ആമില ഷാനവാസ് ഒന്നാമതും, വൈഗ ഷാജു രണ്ടാമതും, പുണ്യ ഷാജി മൂന്നാമതുമെത്തി. അഞ്ചാം ക്ലാസ് കൈയക്ഷര മത്സരത്തിൽ സാമുവൽ ജിനോയ് ഒന്നാം സ്ഥാനവും, അദ്വൈത് മജു രണ്ടാം സ്ഥാനവും, ശ്രീജേഷ് അരിമ്പുരുവളപ്പിൽ ദീപ മൂന്നാം സ്ഥാനവും നേടി. നാലാം ക്ലാസ് കൈയക്ഷരത്തിൽ ശ്രീധ്വനി ഒന്നാമതെത്തിയപ്പോൾ, വിഹാന ജയൻ രണ്ടും ഈവ്‌ലിൻ ജിമ്മി മൂന്നും സ്ഥാനങ്ങൾ നേടി.

article-image

സംസ്‌കൃത ദിന മത്സരങ്ങളിൽ പത്താം ക്ലാസ് കവിതാ പാരായണത്തിൽ ശശാങ്കിത് രൂപേഷ് അയ്യർ ഒന്നാം സ്ഥാനവും, അനന്യ ശ്രീജിത്ത് രണ്ടാം സ്ഥാനവും, അഭയ് കൃഷ്ണ, രാഹി രാകേഷ്കുമാർ എന്നിവർ മൂന്നാം സ്ഥാനവും നേടി.

article-image

ഒൻപാം ക്ലാസ് കവിതാ പാരായണത്തിൽ മാധവ് കൃഷ്ണ ഒന്നാമതും, പ്രണവ് പ്രമോദ് രണ്ടാമതും, നിയ പേൾ നവീൻ മൂന്നാമതുമെത്തി. എട്ടാം ക്ലാസ് പോസ്റ്റർ നിർമ്മാണത്തിൽ നിവേദ് വിനോദ് ഒന്നാം സ്ഥാനവും, ശിവാനി അരവിന്ദൻ നായർ രണ്ടാം സ്ഥാനവും, അനിക സ്മിത കുമാർ, സ്മിത നേഹൽ എന്നിവർ മൂന്നാം സ്ഥാനവും നേടി.

article-image

ഏഴാം ക്ലാസ് വായന മത്സരത്തിൽ വേദ സിജു ഒന്നാം സ്ഥാനവും, ആരാധ്യ രമേശൻ രണ്ടാം സ്ഥാനവും, പ്രാർത്ഥന അനുരാഗ് നിത മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ആറാം ക്ലാസ് വായനയിൽ ജ്യുവൽ ജോർജ് ഒന്നാം സ്ഥാനവും, ഗൗരിനന്ദ പി. ശൈലേന്ദ്രൻ രണ്ടാം സ്ഥാനവും, അനന്യ യോഗിഷാ നായക് മൂന്നാം സ്ഥാനവും നേടി.

article-image

അഞ്ചാം ക്ലാസ് കൈയക്ഷരത്തിൽ രാം ത്യാഗി ഒന്നാമതെത്തിയപ്പോൾ, അക്ഷിത രാംസൻജിവൻ പാൽ രണ്ടും ശ്രേയ കുമാരി മൂന്നും സ്ഥാനങ്ങൾ നേടി. നാലാം ക്ലാസ് കൈയക്ഷര മത്സരത്തിൽ ആരോഹി ശ്രീവാസ്തവ ഒന്നാം സ്ഥാനവും, ദുർവ രൂപേഷ് ബാഗവെ രണ്ടാം സ്ഥാനവും, നീര പ്രജാപതി മൂന്നാം സ്ഥാനവും നേടി.

article-image

fdsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed