ഹോർട്ടി വൈൻ വിവാദം: എം.ബി. രാജേഷ് പൊതുസമൂഹത്തോട് മാപ്പ് പറയണമെന്ന് മന്ത്രി എം. ലിജു


ഷീബ വിജയൻ


തിരുവനന്തപുരം: മുന്‍ എക്‌സൈസ് മന്ത്രി എംബി രാജേഷിന്റെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി എം ലിജു. യാഥാര്‍ഥ്യം മറച്ചുപിടിക്കുകയും ചട്ടങ്ങളെപ്പോലും ദുര്‍വ്യാഖ്യാനം ചെയ്യുകയുമാണ് എംബി രാജേഷെന്ന് മന്ത്രി പറഞ്ഞു. വീര്യം കുറഞ്ഞ ഹോട്ട് വൈന്‍ ബേക്കറിയില്‍ അടക്കം വില്‍പ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് എംബി രാജേഷ് മന്ത്രി ആയിരുന്നപ്പോഴാണെന്ന് എം ലിജു വ്യക്തമാക്കി. ഇതുപ്രകാരമാണ് സര്‍ക്കാരുമായി ഒരു കൂടിയാലോചനയും ഇല്ലാതെ ഉദ്യോഗസ്ഥര്‍ വില്‍പനയ്ക്കുള്ള അനുമതി നൽകിയത്. സംഭവത്തിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ സസ്‌പെൻഡ് ചെയ്തിട്ടുണ്ടെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റിൽ മന്ത്രി എം. ലിജു പറഞ്ഞു.

എയര്‍ പോര്‍ട്ടിലെ എഫ്എൽ 7 ലൈസന്‍സ് സര്‍ക്കാരറിയാതെ കമ്മീഷണര്‍ക്ക് നൽകിയത് എല്‍ഡിഎഫ് വരുത്തിയ ചട്ടഭേദഗതിയാണ് എന്ന പച്ചക്കള്ളം മന്ത്രി ലിജു ആവര്‍ത്തിക്കുകയാണെന്നായിരുന്നു എംബി രാജേഷിന്റെ ആരോപണം. കയ്യടി നേടാനായി മാത്രം നടത്തുന്ന വാചകമടി നിര്‍ത്തണമെന്നും ഇക്കാര്യത്തിൽ മന്ത്രിയെ പരസ്യസംവാദത്തിന് എംബി രാജേഷ് വെല്ലുവിളിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജേഷിന് മറുപടിയുമായി ലിജു രംഗത്തുവന്നത്.

മുൻ എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉയർത്തുന്ന ചില അവകാശവാദങ്ങളുണ്ട്. യാഥാർഥ്യം മറച്ചുപിടിച്ചും ചട്ടങ്ങളെപ്പോലും ദുർവ്യാഖ്യാനം ചെയ്തും രാജേഷ് നടത്തിയ പൊള്ളയായ വാദഗതികൾക്ക് കാരണമായ വിവാദങ്ങളുടെ തുടക്കം എവിടെനിന്നായിരുന്നുവെന്ന് ഒന്ന് ഓർമിപ്പിക്കാം.

15.5 ശതമാനം വരെ ആൽക്കഹോൾ വീര്യമുള്ള ഹോർട്ടി വൈൻ ഉത്പാദിപ്പിച്ച് ബേക്കറികളിലടക്കം വിൽപ്പന നടത്തുന്നതിനായി ഉത്തരവിറക്കിയത് ഏത് കാലത്താണെന്ന് രാജേഷ് ഒരിക്കലും മറക്കില്ലെന്ന് കരുതുന്നു. കേരളത്തിലാദ്യമായി ബേക്കറികളിലും സൂപ്പർ മാർക്കറ്റുകളിലും 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് നൽകാൻ എക്സൈസ് കമ്മീഷണർക്ക് അധികാരം നൽകിയപ്പോൾ രാജേഷായിരുന്നു എക്സൈസ് വകുപ്പ് മന്ത്രി. ഈ അധികാരം ഉപയോഗിച്ചാണ് കേരളത്തിലെ ബേക്കറികളിൽ 15.5 ശതമാനം വീര്യമുള്ള ഹോർട്ടി വൈൻ വിൽക്കാനുള്ള ലൈസൻസ് UDF ഭരണകാലത്ത് സർക്കാരുമായി ഒരു കൂടിയാലോചനയുമില്ലാതെ ഉദ്യോഗസ്ഥർ നൽകിയത്. അനുമതി നൽകുന്നതിന് കാരണക്കാരനായ ഉദ്യോഗസ്ഥനെ ആ സ്ഥാനത്തുനിന്ന് മാറ്റിനിർത്തുകയും ലൈസൻസ് സസ്പെൻഡ് ചെയ്യുകയുമുണ്ടായത് ഇവിടെ ഓർമ്മിപ്പിക്കുന്നു.

article-image

മെമേേേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed