വാൽനക്ഷത്രങ്ങളിലൂടെ ജീവൻ എത്തിവെന്ന നൂറ്റാണ്ടിലെ വിശ്വാസം തെറ്റ്; പുതിയ കണ്ടെത്തലുമായി കേംബ്രിഡ്ജ് ഗവേഷകർ


ഷീബ വിജയൻ

ഭൂമിയിൽ ജീവൻ ഉത്ഭവിച്ചത് വാൽനക്ഷത്രങ്ങളിലൂടെയാണെന്ന ശാസ്ത്രലോകത്തിന്റെ നൂറ്റാണ്ടുകളായുള്ള നിഗമനം തെറ്റെന്ന് കേംബ്രിഡ്ജ് സർവകലാശാലയിലെ ഗവേഷകരുടെ പുതിയ പഠനം. ജീവന് ആധാരമായ കാർബൺ, നൈട്രജൻ തുടങ്ങിയ രാസതന്മാത്രകൾ വാൽനക്ഷത്രങ്ങൾ വഴി ഭൂമിയിൽ എത്തിയിട്ടുണ്ടാകാം എന്ന വാദം അടിസ്ഥാനരഹിതമാണെന്ന് അന്താരാഷ്ട്ര ശാസ്ത്രമാസികയിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ജീവന്റെ ഘടകങ്ങൾ സുരക്ഷിതമായി നമ്മുടെ ഗ്രഹത്തിൽ എത്തിക്കാൻ വാൽനക്ഷത്രങ്ങൾക്ക് കഴിയില്ലെന്നാണ് പുതിയ കണ്ടെത്തൽ.

വാൽനക്ഷത്രങ്ങൾ ഭൂമിയിൽ പതിക്കുമ്പോഴുണ്ടാകുന്ന കടുത്ത ചൂടും അമിതമായ അന്തരീക്ഷമർദവും ഓർഗാനിക് തന്മാത്രകളെ നിമിഷനേരം കൊണ്ട് പൂർണ്ണമായി നശിപ്പിക്കുമെന്ന് കേംബ്രിഡ്ജ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോണമിയിലെ ഗവേഷകൻ ഡോ. റിച്ചാർഡ് ആൻസ്ലോ വ്യക്തമാക്കി. കേൾക്കാൻ മനോഹരമായ ഒരു ആശയം മാത്രമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

എങ്കിലും, വാൽനക്ഷത്രങ്ങൾ വഴി ജീവന്റെ തന്മാത്രകൾ എത്തിയിരിക്കാനുള്ള സാധ്യത പൂർണ്ണമായി തള്ളിക്കളയാനാകില്ല. എന്നാൽ അത്തരം ഒരു സംഭവം അപൂർവങ്ങളിൽ അപൂർവമായേ നടക്കൂ. വാൽനക്ഷത്രം പതിച്ച ശേഷം ജീവന്റെ ഉത്ഭവത്തിന് അനുയോജ്യമായ രാസപ്രവർത്തനങ്ങൾ കൃത്യമായ വേഗതയിൽ നടക്കേണ്ടതുണ്ട്. കോടിയിലൊന്നു മാത്രമാണ് ഇതിനുള്ള സാധ്യതയെന്നും ഗവേഷകർ വിലയിരുത്തുന്നു.

ഈ പുതിയ പഠനത്തിന്റെ പശ്ചാത്തലത്തിൽ, ജീവന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾ ഗവേഷകർ ഭൂമിയിൽത്തന്നെ കേന്ദ്രീകരിക്കുകയാണ്. ജീവനുവേണ്ടിയുള്ള ആവശ്യഘടകങ്ങൾ ഭൂമിയിൽ തന്നെ സ്വയം രൂപപ്പെട്ടതാകാനോ അല്ലെങ്കിൽ ധൂമകേതുക്കൾ വഴി എത്തിയതാകാനോ ഉള്ള സാധ്യതകളാണ് ഇപ്പോൾ ചർച്ചയാകുന്നത്. ചൊവ്വയിൽ ജീവന്റെ അടയാളങ്ങൾ തേടുന്ന ദൗത്യങ്ങളിലും വാൽനക്ഷത്രങ്ങൾ വഴി ജീവന്റെ ഘടകങ്ങൾ എത്തിയിരിക്കാനുള്ള സാധ്യത ഗവേഷകർ തള്ളിക്കളഞ്ഞിട്ടുണ്ട്.

article-image

cxzxzxzxz

You might also like

  • Lulu Exchange
  • Straight Forward

Most Viewed