യൂത്ത് ഒളിമ്പിക്സിൽ ചരിത്രമെഴുതി ഇന്ത്യൻ താരം തൻവി പത്രി; ബാഡ്മിന്റണിൽ വെള്ളിത്തിളക്കം


ഷീബ വിജയൻ


ന്യൂഡൽഹി: യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ഇന്ത്യയുടെ വനിതാ താരം തൻവി പത്രിക്ക് ചരിത്ര മെഡൽ. സെനഗലിലെ ഡാക്കറിൽ നടന്ന യൂത്ത്‌ ഒളിമ്പിക്‌ ഗെയിംസ്‌ ബാഡ്‌മിന്റണിലാണ് തൻവി വെള്ളി മെഡൽ നേടിയത്. യൂത്ത്‌ ഒളിമ്പിക്‌സിന്റെ ചരിത്രത്തിൽ ബാഡ്‌മിന്റൺ സിംഗിൾസിൽ ഒരു ഇന്ത്യൻ വനിതാ താരം മെഡൽ നേടുന്നത്‌ ഇതാദ്യമായാണ്‌. ഫൈനലിൽ ജൂനിയർ ലോകചാമ്പ്യനായ ചൈനയുടെ ഷാങ്‌ യി സിന്നിനെയാണ്‌ പതിനഞ്ചുകാരി നേരിട്ടത്.

ഒഡീഷ സ്വദേശിയായ തൻവി പത്രിയാണ്‌ യൂത്ത്‌ ഒളിമ്പിക്‌സ്‌ വനിതാ ബാഡ്‌മിന്റൺ സിംഗിൾസ്‌ ഫൈനലിൽ പ്രവേശിക്കുന്ന ആദ്യ ഇന്ത്യൻകാരി. ടൂർണമെന്റിലെ ഏറ്റവും കരുത്തുറ്റ താരത്തിനെതിരെ ഫൈനലിൽ 82 മിനുറ്റ്‌ നേരമായാണ്‌ തൻവി പത്രി പൊരുതിയത്‌. അവസാന ഗെയിമിൽ 10-19ന്‌ പിറകിൽ നിന്ന തൻവി സ്കോർ 24-24ന്‌ ഒപ്പം പിടിച്ചത്‌ ആവേശം വാനോളം ഉയർത്തി. എന്നാൽ, അവസാന നിമിഷങ്ങളിൽ ചൈനീസ് താരം പിഴവുകൾ വരുത്താതെ കളിച്ചതോടെ മത്സരവും സ്വർണമെഡലും തൻവിക്ക് നഷ്ടമായി.

യൂത്ത്‌ ഒളിമ്പിക്‌സ്‌ ബാഡ്‌മിന്റണിൽ മുൻപ്‌ ഇന്ത്യക്കായി മെഡൽ നേടിയിട്ടുള്ളത്‌ പുരുഷ താരങ്ങളായ എച്ച്‌.എസ്‌. പ്രണോയിയും ലക്ഷ്യ സെന്നുമാണ്‌. 2010 സിംഗപ്പൂർ ഗെയിംസിൽ പ്രണോയി വെള്ളി നേടിയപ്പോൾ ലക്ഷ്യ സെൻ 2018 ബ്യൂണസ്‌ഐറിസ്‌ ഗെയിംസിൽ വെള്ളി മെഡൽ നേടി. ഇവരുടെ പിൻഗാമിയായിട്ടാണ്‌ തൻവിയും ഉയർന്നു വന്നിരിക്കുന്നത്‌.

article-image

dfsdfsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed