സാങ്കേതിക തകരാർ: സാൻഫ്രാൻസിസ്കോയിൽനിന്ന് പുറപ്പെട്ട വിമാനം കോൽക്കത്തയിൽ ഇറക്കി


ഷീബ വിജയൻ

കോൽക്കത്ത: എയർ ഇന്ത്യ വിമാനത്തിൽ വീണ്ടും സാങ്കേതിക തകരാർ. ഇന്നു പുലർച്ചെയായിരുന്നു സംഭവം. സാൻഫ്രാൻസിസ്കോയിൽ നിന്ന് കോൽക്കത്ത വഴി മുംബൈയിലേക്ക് വരികയായിരുന്ന എയർ ഇന്ത്യ വിമാനത്തിലാണ് തകരാർ സംഭവിച്ചത്. ഇതേത്തുടർന്ന്, കോൽക്കത്ത നേതാജി സുബാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയപ്പോൾ യാത്രക്കാരെ മുഴുവൻ പുറത്തിറക്കി വിമാനം പരിശോധിച്ചു. വിമാനത്തിന്‍റെ ഇടതു വശത്തെ എൻജിനിൽ സാങ്കേതിക തകരാറുകളുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്. വിമാനത്തിന്‍റെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ക്യാപ്റ്റൻ യാത്രക്കാരെ അറിയിച്ചു.

article-image

dfsdfsfdsfd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed