ഉമ്മൻ‌ചാണ്ടി അനുസ്മരണം; രക്‌തദാന ക്യാമ്പ് പോസ്റ്റർ പ്രകാശനം നടത്തി


പ്രദീപ് പുറവങ്കര

മനാമ : മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഒഐസിസി പത്തനംതിട്ട ജില്ല കമ്മറ്റി സംഘടിപ്പിക്കുന്ന രക്ത ദാന ക്യാമ്പിൻ്റെ പോസ്റ്റർ പ്രകാശനം ഇടുക്കി എംപിയും , മുൻ യൂത്ത് കോൺഗ്രസ്സ് സംസ്ഥാന പ്രസിഡൻ്റുമായ ഡീൻ കുര്യക്കോസ് നിർവ്വഹിച്ചു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ചു.

യോഗത്തിൽ തിരുവല്ല ബ്ലോക്ക്‌ കോൺഗ്രസ്‌ കമ്മറ്റി പ്രസിഡന്റ്‌ ഈപ്പൻ കുര്യൻ, ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗം ബിനു കുന്നന്താനം, ഒഐസിസി ബഹ്‌റൈൻ ആകിടിംഗ് പ്രസിഡൻ്റ് ജവാദ് വക്കം, നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറിമാരായ, മനു മാത്യു , സയ്യിദ് എം. സ്, വൈസ് പ്രസിഡൻ്റുമാരായ അഡ്വ : ഷാജി ശാമുവേൽ, സിൻസൺ പുലിക്കോട്ടിൽ, സെക്രട്ടറിമാരായ റോബി ജോർജ്, ബിജു എം . ഡാനിയേൽ, ഐ വൈ സി ചെയർമാൻ നിസ്സാർ കുന്നംകുളത്തിൽ, ചന്ദ്രൻ വളയം, തോമസ്സ് ജോൺ, ജില്ലാ ഭാരാവാഹികൾ ആയ ജോൺസൺ .ടി. തോമസ്സ്, ബിനു മാമ്മൻ, ഈപ്പൻ തിരുവല്ല, സിബി അടൂർ എന്നിവർ പ്രസംഗിച്ചു യോഗത്തിന് റോബിൻ ജോർജ് സ്വാഗതവും അനു തോമസ്സ് ജോൺ നന്ദിയും പറഞ്ഞു.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed