നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: ഒന്നാം പ്രതി സുഹൈൽ സജീവിന് ജാമ്യമില്ല, മൂന്നുപേർക്ക് ജാമ്യം അനുവദിച്ചു


ഷീബ വിജയൻ


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകട കേസിൽ ഒന്നാം പ്രതിയായ സുഹൈൽ സജീവിന് ഹൈക്കോടതി ജാമ്യം നിഷേധിച്ചു. അതേസമയം, കേസിലെ മറ്റു മൂന്ന് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചു. സുഹൈലിന് പത്ത് ദിവസത്തിനുശേഷം ജാമ്യം പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്. നെടുമ്പാശ്ശേരിയിൽ മൂന്നുപേരുടെ മരണത്തിനിടയാക്കിയ അപകടം ദൗർഭാഗ്യകരമാണെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണം എത്രത്തോളം പുരോഗമിച്ചുവെന്ന് അന്വേഷണ സംഘത്തോട് ആരാഞ്ഞു. എന്നാൽ പൊതുബോധത്തിന് അനുസരിച്ചല്ല, നിയമപരമായാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും കോടതി വ്യക്തമാക്കി. എന്നാൽ കേസിലെ തെളിവുകൾ പൂർണ്ണമായി ശേഖരിക്കാൻ ബാക്കിയുണ്ടെന്നും രണ്ടാഴ്ചയ്ക്കകം അന്വേഷണം തീർക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു.

അപകട സമയത്ത് വാഹനം മണിക്കൂറിൽ 162 കിലോമീറ്റർ വേഗതയിലായിരുന്നുവെന്ന് സ്ഥിരീകരിക്കുന്ന ഇ.ഡി.ആർ. പരിശോധനാഫലവും ഇതിനിടയിൽ പുറത്തുവന്നിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളത്തിനു സമീപമുള്ള കടയിൽനിന്നും ചായ കുടിച്ച് സ്കൂട്ടറിൽ മടങ്ങുകയായിരുന്ന ഇയ്യാസ്, ദേവിക, ഗോപിക എന്നിവരാണ് മിനി കൂപ്പർ ഇടിച്ചുണ്ടായ അപകടത്തിൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടത്. കേസിലെ പ്രധാന പ്രതിയായ സുഹൈലിനെതിരെ മനഃപൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തിട്ടുള്ളത്.

article-image

asddsddsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed