ബഹ്റൈനിൽ നാളെ രാവിലെ അടിയന്തര സൈറൺ മുഴുങ്ങും


പ്രദീപ് പുറവങ്കര

മനാമ : നാളെ (17.06.2024) രാവിലെ 9 മണിക്ക് രാജ്യത്തുടനീളം വ്യോമാക്രമണ എമർജൻസി സൈറൻ മുഴുങ്ങുമെന്ന് ബഹ്റൈൻ സിവിൽ ഡിഫൻസ്. ബഹ്റൈൻ ടെലിവിഷനിലൂടെയാണ് ഇത് സംബന്ധിച്ച അറിയിപ്പ് ഉണ്ടായിരിക്കുന്നത്.

അടിയന്തര സാഹചര്യങ്ങളെ നേരിടാനുള്ള പരിശീലനത്തിന്റെ ഭാഗമായാണ് ഇത് നടത്തുന്നത്. ഇതിന്റെ പ്രാഥമിക ലക്ഷ്യം സൈറണുകളുടെ ശബ്ദം പരമാവധി പൗരന്മാരിലേക്ക് എത്തുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ്. ആദ്യത്തെ സൈറൺ പൗരന്മാരെയും താമസക്കാരെയും വീട്ടിൽത്തങ്ങാൻ പ്രേരിപ്പിക്കുന്നതാണെന്നും, ഈ നേരത്ത് തുറന്ന സ്ഥലങ്ങൾ ഒഴിവാക്കണമെന്നും, ഇതിന് ശേഷമുള്ള രണ്ടാമത്തെ സൈറൺ അപകടം അവസാനിച്ചു എന്നതിനെ സൂചിപ്പിക്കുന്നുവെന്നും അധികൃതർ വ്യക്തമാക്കി.

article-image

aa

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed