മൈക്രോ ഫിനാന്‍സ് കേസ്: വെള്ളാപ്പള്ളി നടേശന് തിരിച്ചടി, രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാൻ ഹൈക്കോടതി ഉത്തരവ്


ഷീബ വിജയൻ

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഹൈക്കോടതിയുടെ തിരിച്ചടി. കേസിലെ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിക്കുന്നതിന് സർക്കാരിന്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമില്ലെന്ന് വ്യക്തമാക്കിയ കോടതി, വെള്ളാപ്പള്ളിക്കെതിരെ രണ്ടാഴ്ചയ്ക്കകം കുറ്റപത്രം നൽകാനും ഉത്തരവിട്ടു. ജസ്റ്റിസ് എ. ബദറുദ്ദീന്റേതാണ് ഈ നിർണായക ഇടക്കാല ഉത്തരവ്. പ്രതികൾ സ്വകാര്യ സ്ഥാപനത്തിന്റെ പരിധിയിൽ വരുന്നവരായതിനാൽ പ്രോസിക്യൂഷൻ അനുമതിയുടെ ആവശ്യമില്ലെന്ന സർക്കാരിന്റെ നിലപാട് കോടതി അംഗീകരിക്കുകയായിരുന്നു.

വെള്ളാപ്പള്ളി നടേശൻ, പ്രസിഡന്റ് എം.എൻ. സോമൻ എന്നിവരാണ് കേസിലെ പ്രതികൾ. കേസിന്റെ അന്വേഷണം വൈകുന്നത് ചൂണ്ടിക്കാട്ടി ചേർത്തല സ്വദേശി എം.എസ്. അനിൽ നൽകിയ ഹർജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ ഈ ഇടപെടൽ. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത്. 2016-ൽ വി.എസ്. അച്യുതാനന്ദൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് മൈക്രോഫിനാൻസ് ഇടപാടുകളെക്കുറിച്ച് വിജിലൻസ് അന്വേഷണം ആരംഭിച്ചത്.

article-image

dfsdssdds

You might also like

  • Lulu Exchange
  • Straight Forward

Most Viewed