നമ്മൾ ചാവക്കാട്ടുകാർ സൗഹൃദ കൂട്ട് സ്പോർട്സ് മീറ്റ്

പ്രദീപ് പുറവങ്കര
മനാമ:‘നമ്മൾ ചാവക്കാട്ടുകാർ’ ആഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ സ്പോർട്സ് മീറ്റും മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള വിദ്യാഭ്യാസ അവാർഡ് ദാനവും നടത്തി. ആരോഗ്യ സംരക്ഷണ കാമ്പയിനിന്റെ ഭാഗമായി ബുർഹാമയിലെ ഖാൻസ് സ്പോർട്സ് സെന്ററിലാണ് സ്പോർട്സ് മീറ്റ് സംഘടിപ്പിച്ചത്. ജൂനിയർ സീനിയർ വിഭാഗം ഫുട്ബാൾ ടൂർണമെന്റ്, പെനാൽറ്റി ഷൂട്ട് ഔട്ട്, ക്രോസ്ബാർ ചലഞ്ച്, കുട്ടികളുടെ ഓട്ട മത്സരം എന്നിവയും ഇതോടൊപ്പം നടന്നു. പ്രസിഡന്റ് ശുഹൈബ് തിരുവത്ര ഉദ്ഘാടനം നിർവഹിച്ചു. മത്സരങ്ങൾക്ക് സ്പോർട്സ് വിങ് കൺവീനർ ഹിഷാം ബഷീർ നേതൃത്വം നൽകി. സമദ് ചാവക്കാട്, നിഷിൽ, റാഫി ചാവക്കാട്, വിജയൻ, ഷാജഹാൻ യൂസുഫ്, അബ്ദുൽ റാഫി, സിറാജ് തുടങ്ങി എക്സിക്യുട്ടിവ് അംഗങ്ങൾ മത്സരങ്ങൾ നിയന്ത്രിച്ചു. ബഹ്റൈനിലെ സംഘടന അംഗങ്ങളുടെ മക്കളിൽ മികച്ച വിജയം കാഴ്ചവെച്ച വിദ്യാർഥികളായ മുഹമ്മദ് ഹയാത്ത്, അയ്ഷ പി. ശാഹുൽ, റെഹാൻ റോഷൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
asdadsdsadsa