മലയാളം പാഠശാല പ്രവേശനോത്സവം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ:യൂണിയൻ ഓഫ് നാഷണൽ ഇന്റഗ്രിറ്റി ആന്റ് ട്രഡീഷൻസ് കഴിഞ്ഞ ഏഴ് വർഷമായി റിഫയിൽ നടത്തി വരുന്ന മലയാളം പാഠശാലയുടെ 2025 - 26 വർഷത്തിലേയ്ക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി കുട്ടികളുടെ വിവിധ കലാപരിപാടികളും പൊതുസമ്മേളനവും നടന്നു. സാമൂഹ്യപ്രവർത്തകൻ അജയ കൃഷ്ണൻ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിറ്റി പ്രസിഡന്റ് പ്രസന്നകുമാർ അധ്യക്ഷത വഹിച്ചു. ചിത്രകാരൻ സന്തോഷ് പോരുവഴി, കോർഡിനേറ്റർ സുദീപ്, മലയാളം കോഡിനേറ്റർ അനിൽ കുമാർ, മലയാളം അധ്യാപിക രോഷ്നി പിള്ള, അധ്യാപിക പ്രസന്നവിജയൻ എന്നിവർ ആശംസകൾ നേർന്നു. യൂണിറ്റി ട്രഷറർ സൗമ്യ സെന്തിൽ സ്വാഗതവും യൂണിറ്റി വൈസ് പ്രസിഡന്റ് ഗായത്രി പ്രസാദ് നന്ദിയും പറഞ്ഞു.

article-image

DFGGDGF

You might also like

  • Lulu Exchange
  • Straight Forward

Most Viewed