കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര:മനാമവിദ്യാർത്ഥികളുടെ കരിയർ സ്വപ്നങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകാൻ സൗജന്യ കരിയർ ഗൈഡൻസ് സെമിനാർ സംഘടിപ്പിക്കുന്നു. പിക്സജൻ ഫ്രെയിംവർക്കിന്റെ ആഭിമുഖ്യത്തിൽ ജൂൺ 20ന് വെള്ളിയാഴ്ച്ച വൈകീട്ട് 7 മണി മുതൽ 9 മണി വരെ മാഹൂസിലെ മക്കൻഡീസ് ഓഡിറ്റോറിയത്തിൽ വെച്ചാണ് സെമിനാർ നടക്കുന്നത്. എട്ടാം ക്ലാസ്സ് മുതൽ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്കും, രക്ഷിതാക്കൾക്കും പരിപാടിയിൽ പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സെമിനാറിൽ ശരിയായ കരിയർ കണ്ടെത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും, കരിയർ രംഗത്ത് ഉണ്ടായി കൊണ്ടിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും പ്രശസ്ത കരിയർ കൗൺസിലർ ബിജു തോമസ് വിശദീകരിക്കും. കൂടുതൽ വിവരങ്ങൾക്ക് 3223 6250 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

article-image

efswfdsdfsdfs

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed