സൗഹൃദം 2025 സംഘടിപ്പിച്ച് വടകര സഹൃദയ വേദി

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ വടകരക്കാരുടെ കൂട്ടായ്മയായ വടകര സഹൃദയ വേദി നടത്തിയ സംഘടനയുടെ പുതിയ കമ്മിറ്റിയുടെ സ്ഥാനാരോഹണ ചടങ്ങ് സൗഹൃദം 2025 ശ്രദ്ധേയമായി. ബഹ്‌റൈൻ ഇന്ത്യൻ ക്ലബ്ബിൽ അരങ്ങേറിയ പരിപാടി മുഖ്യാതിഥി, പ്രശസ്ത ഗ്രന്ഥകാരനും, ചരിത്ര ഗവേഷകനുമായ ഹരീന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബഹ്റൈനിലെ സാമൂഹ്യ ജീവകാരുണ്യ പ്രവർത്തന മേഖലയിലെ നിറസാന്നിധ്യങ്ങളായ മനോജ് വടകര, സലാം മമ്പാട്ട്മൂല എന്നിവരെയും, വടകരക്കാരനും ബിസിനസ് മേഖലയിൽ കഴിവ് തെളിയിച്ച വ്യക്തിയായ എം.എം.എസ്.ഇ ഇബ്രാഹിം എന്നിവരെയും ചടങ്ങിൽ ആദരിച്ചു. സാമ്പത്തിക ബുദ്ധിമുട്ടു കാരണം തുടർ പഠനം വഴിമുട്ടി നിൽക്കുന്ന കുട്ടികളെ സഹായിക്കുന്നതിനായി പുതിയ ഭരണ സമിതിയുടെ പ്രഥമ സംഭാവന ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിലിന് സംഘടനയുടെ ട്രഷറർ രഞ്ജിത്ത് വി.പി കൈമാറി. സംഘടനയുടെ പ്രസിഡണ്ട് അഷ്റഫ് എൻ.പി യുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ജനറൽ സെക്രട്ടറി എം.സി പവിത്രൻ സ്വാഗതം പറഞ്ഞു. ഇന്ത്യൻ സ്കൂൾ ചെയർമാൻ ബിനു മണ്ണിൽ വർഗീസ്, ഇന്ത്യൻ ക്ലബ്ബ് പ്രസിഡന്റ് കാഷ്യസ് പരേര, ഓറ ആർട്സ് മാനേജിങ് ഡയറക്ടർ മനോജ് മയ്യന്നൂർ, വടകര സഹൃദയ വേദിയുടെ രക്ഷാധികാരി ആർ. പവിത്രൻ എന്നിവർ ആശംസകൾ നേർന്നു. സൗഹൃദം 2025 ന്റെ ജനറൽ കൺവീനർ രാജീവ് വാണിമേൽ നന്ദി രേഖപ്പെടുത്തി. അറിയപ്പെടുന്ന പെർഫോമിങ് ആർട്ടിസ്റ്റ് ഹസീബ് പൂനൂർ നയിച്ച കലാ പ്രകടനത്തോടൊപ്പം സഹൃദയ വേദി അംഗങ്ങൾ അവതരിപ്പിച്ച വിവിധ കലാപരിപാടികളും വേദിയിൽ അരങ്ങേറി.
SXSX
ASADSADS