സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈൻ സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യത്തിന്റെ 2025-26 വർഷത്തെ പ്രവർത്തന ഉദ്ഘാടനം സംഘടിപ്പിച്ചു . സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം പ്രസിഡന്റ് റവറന്റ് അനീഷ് സാമുവൽ ജോൺ അധ്യക്ഷത വഹിച്ച യോഗം കുമളി സെന്റ് പീറ്റേഴ്സ് മാർത്തോമാ ഇടവക വികാരി റവറന്റ് വിജയ് മാമ്മൻ മാത്യു ഉദ്ഘാടനം ചെയ്തു. ഇടവക വൈസ് പ്രസിഡന്റ് കുരുവിള എബ്രഹാം പ്രാരംഭ പ്രാർത്ഥന നിർവഹിച്ചു. സെന്റ് പോൾസ് മാർത്തോമാ യുവജന സഖ്യം വൈസ് പ്രസിഡന്റ് എബിൻ മാത്യു ഉമ്മൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ സെക്രട്ടറി ലിറ്റിൻ എലിസബേത്ത് 2025-26 വർഷത്തെ പ്രവർത്തന രൂപരേഖ അവതരിപ്പിച്ചു. സുധിൻ എബ്രഹാം ആശംസകൾ നേരുകയും, മാസ്റ്റർ സിബിൻ സജു നന്ദി രേഖപ്പെടുത്തുകയും ചെയ്തു. കുമാരി. മെറിൻ ജിബിയുടെ സമാപന പ്രാർത്ഥനയോടും റവറന്റ് അനീഷ് സാമൂവൽ ജോണിന്റെ ആശീർവാദത്തോടും കൂടെ യോഗം സമാപിച്ചു.
xcxxczcxzcxz