ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ:ബഹ്റൈനിലെ ശ്രീനാരായണ കൾച്ചറൽ സൊസെറ്റിയുടെ ആഭിമുഖ്യത്തിൽ മെംബേർസ് നൈറ്റ്‌ സംഘടിപ്പിച്ചു. അദ്ലിയയിലെ ബാംഗ്സാങ് തായ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അംഗങ്ങൾക്കായുള്ള ഡിജിറ്റൽ ഐഡി കാർഡിന്റെ പ്രകാശനവും നടന്നു. സഹോദര സംഘടനയായ ബഹ്‌റൈൻ ബില്ലവയു‌ടെ പുതിയ ഭരണസമിതിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ജനറൽ സെക്രട്ടറി ശ്രീകാന്ത് എം എസ് സ്വാഗതവും ചെയർമാൻ കൃഷ്ണകുമാർ ഡി ആശംസകളും നേർന്നു. അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികളും, സിതാർ ടീം അവതരിപ്പിച്ച ഗാനമേളയും ഇതോടൊപ്പം അരങ്ങേറി. മെമ്പർഷിപ്പ് സെക്രട്ടറി ഷിബു രാഘവൻ ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

article-image

dxcdadsas

article-image

acdsdasadsasd

You might also like

Most Viewed