മലപ്പുറം ജില്ലാ പ്രവാസി അസോസിയേഷൻ ബഹ്‌റൈനിൽ ഇരുപതാം വാർഷികം ആഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ; മലപ്പുറം ജില്ല പ്രവാസി അസോസിയേഷൻ ഇന്ത്യൻ ക്ലബിൽ വെച്ച് 20ാം വാർഷികം ആഘോഷിച്ചു. ബഹ്‌റൈൻ പാർലമെന്റ് അംഗം ഹസ്സൻ ഈദ് ബുഖമ്മാസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ പ്രസിഡന്റ് ചെമ്പൻ ജലാൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പ്രവീൺ മേൽപത്തൂർ സ്വാഗതവും ട്രഷറർ ദിലീപ് പനയുള്ളതിൽ നന്ദിയും പറഞ്ഞു. പാട്ടോഹോളിക് എന്ന പേരിൽ അറിയപ്പെടുന്ന യുവഗായകൻ മുഹമ്മദ് ഇസ്മായിലിന്റെ സംഗീത സന്ധ്യയും ഇതോടൊപ്പം അരങ്ങേറി. ചടങ്ങിൽ പ്ലസ് വൺ, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
xxdsdsadsads