ഗാന്ധിദർശനങ്ങളുടെ കാലിക പ്രസക്തി ;സെമിനാർ സംഘടിപ്പിച്ചു

പ്രദീപ് പുറവങ്കര
മനാമ: മഹാത്മാഗാന്ധിയെ വിമർശിക്കുന്നവർ അദ്ദേഹത്തെ പഠിക്കാൻ ശ്രമിക്കണമെന്ന് പ്രശസ്ത ചരിത്രകാരനും ഗാന്ധി ചിന്തകളുടെ പ്രയോക്താവുമായ പി. ഹരീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. ബഹ്റൈൻ കേരളീയ സമാജം സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ദർശനങ്ങളുടെ കാലിക പ്രസക്തി എന്ന സെമിനാറിൽ വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. യുദ്ധവും സംഘർഷങ്ങളും മതസ്പർദ്ധയും കൊടികുത്തി വാഴുന്ന ഇക്കാലത്ത് മഹാത്മാഗാന്ധിയും ഗാന്ധിസവും ഏറെ പ്രസക്തമാണ് എന്ന് സമാജം പ്രസിഡൻറ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു. സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരയ്ക്കൽ സ്വാഗതം പറഞ്ഞ പരിപാടിയിൽ സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ ആശംസകൾ നേർന്നു. പ്രബന്ധ അവതരണത്തിനു ശേഷം നടന്ന ചർച്ചയിൽ ശാസ്ത്ര സാഹിത്യകാരനായ ഡോ.വേണു തോന്നയ്ക്കൽ, സോമൻ ബേബി, ദേവദാസ് കുന്നത്ത്, ദിലീപ്കുമാർ, വിനോദ് അളിയത്ത്, നൗഷാദ്, സി.വി.നാരായണൻ, സലിം ഈ എ , സുധീർ തിരുന്നല്ലത്ത്, എസ് വി ബഷീർ, ഈ വി രാജീവ്, ബിനു കുന്നത്താനം, തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. സാഹിത്യ വിഭാഗം കൺവീനർ സന്ധ്യ ജയരാജ് ചർച്ച നയിച്ചു. പ്രോഗ്രാം കോ ഓർഡിനേറ്റർ ജേക്കബ് മാത്യു നന്ദി രേഖപ്പെടുത്തി. പരിപാടിയോട് അനുബന്ധിച്ച് സമാജം സംഗീത സദസ്സിലെ കുട്ടികൾ അവതരിപ്പിച്ച ഗാനാമൃതം സംഗീതാലാപനവും ഉണ്ടായിരുന്നു.
dsfdfsfdsfdes