മലയാളി ബിസിനസ് ഫോറം പതിനൊന്നാമത് ഹെൽപ് ആൻഡ് ഡ്രിങ്ക് പദ്ധതി സംഘടിപ്പിക്കുന്നു


പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈനിലെ കടുത്ത ചൂടിൽ ജോലിയെടുക്കുന്ന തൊഴിലാളികൾക്ക് ആശ്വാസമായി ബഹ്റൈൻ മലയാളി ബിസിനസ് ഫോറം സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഹെൽപ് ആൻഡ് ഡ്രിങ്ക് പദ്ധതിയുടെ ഉദ്ഘാടനം ക്യാപിറ്റൽ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആൻഡ് ഫോളോഅപ് മേധാവി യൂസഫ് യാക്കൂബ് ലോറി ജൂൺ 14ന് ശനിയാഴ്ച്ച രാവിലെ 9മണിക്ക് ടൂബ്ലിയിലുള്ള സെബാർക്കോ വർക്ക് സൈറ്റിൽ വെച്ച് നിർവഹിക്കും.
ടുഗതർ വി കെയർ ഭാരവാഹി ആന്റണി പൗലോസ്, ബി.എം ബി.എഫ് ആൻഡ് യൂത്ത് ഭാരവാഹികൾ, ക്ഷണിക്കപ്പെട്ട വിവിധ രാജ്യങ്ങളിലെ വിവിധ സംഘടന ഭാരവാഹികൾ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതോടൊപ്പം മെഡിക്കൽ പരിശോധനകളും നടക്കും.
േെ്ി്േി