കലാകേന്ദ്ര ഒന്നാം വാർഷികവും കുടുംബസംഗമവും നടത്തി


പ്രദീപ് പുറവങ്കര

മനാമ: പ്രമുഖ സംഗീത പഠന കേന്ദ്രമായ കലാകേന്ദ്രയിൽ നടന്നുവരുന്ന ‘ആർക്കും പാടാം’ എന്ന പാട്ടുകാരുടെ കൂട്ടായ്മയയുടെ ഒന്നാം വാർഷികവും കുടുംബസംഗമവും നടത്തി. അദ്‍ലിയയിലെ കലാകേന്ദ്ര ആർട്‌സ് സെന്ററിൽ നടന്ന സംഗീത വിരുന്നിലും സൗഹൃദ കൂട്ടായ്മയിലും നിരവധി സംഗീത പ്രേമികൾ പങ്കെടുത്തു.

എല്ലാ വെള്ളിയാഴ്ചയും ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അഞ്ചു വരെയാണ് ആർക്കും പാടാം നടക്കുന്നത്. കലാകേന്ദ്ര വൈസ് ചെയർ പേഴ്സൻ ഷിൽസ റിലീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ മാസ്റ്റർ അമധ്യായ് റിലീഷ്, കലാകേന്ദ്രയുടെ സംഗീത വിഭാഗം മേധാവിയും പ്രമുഖ സംഗീതജ്ഞനുമായ രാജാറാം മാസ്റ്റർ എന്നിവർ സംസാരിച്ചു.

ഷാജി സെബാസ്റ്റ്യൻ നന്ദി രേഖപ്പെടുത്തി. ഭാവിയിൽ കൂടുതൽ പേരെ പങ്കെടുപ്പിച്ചുകൊണ്ട് വിപുലമായ രീതിയിൽ ഒരു മ്യൂസിക് റിയാലിറ്റി ഷോ നടത്താനും പ്ലാൻ ഉണ്ടെന്ന് ചടങ്ങിൽ ഡയറക്ടർ ബോർഡ്‌ അറിയിച്ചു.

article-image

ിുപ

You might also like

  • Lulu Exchange
  • Straight Forward

Most Viewed