കായംകുളം പ്രവാസി കൂട്ടായ്മ സൗഹൃദ സംഗമം മെയ് 30ന്


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ കായംകുളം നിവാസികളുടെ പ്രദേശിക കൂട്ടായ്മയായ കായംകുളം പ്രവാസി കൂട്ടായ്മയുടെ "കെ പി കെ ബി സൗഹൃദ സംഗമം 2025" നാളെ രാത്രി 7 മണിക്ക് സൽമാനിയയിലെ കലവറ പാർട്ടി ഹാളിൽ വെച്ച് നടക്കുമെന്ന് പ്രസിഡന്റ് അനിൽ ഐസക്, ജനറൽ സെക്രട്ടറി ജയേഷ് താന്നിക്കൽ, ട്രഷറർ തോമസ് ഫിലിപ്പ് എന്നിവർ അറിയിച്ചു.

ചടങ്ങിൽ എസ്എസ്എൽസി, പ്ലസ് ടു, സിബിഎസ്ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ കൂട്ടായിമയിലെ കുട്ടികളെ "KPKB വിദ്യാരത്ന അവാർഡ് 2025 "നൽകി ആദരിക്കും. അതോടൊപ്പം ബഹ്‌റൈനിൽ ചിത്രീകരിച്ച ആദ്യ ആന്തോളജി സിനിമയായ ഷെൽട്ടർ, 3D സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തി നിർമ്മിച്ച മലയാളത്തിലെ "സ്റ്റാർസ് ഇൻ ദി ഡാർക്നസ്", എന്നിവയുടെ സംവിധായകരെയും ആദരിക്കും.

കല കായിക മേഖലയ്ക്ക് മികച്ച സഹകരണം നൽകുന്ന ഇടത്തോടി ഭാസ്കരന് സുവർണ്ണ ലൈഫ് ലൈൻ അവാർഡും പരിപാടിയിൽ സമ്മാനിക്കും. ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഫ്രാൻസിസ് കൈതാരത്ത് , കെ.ടി സലീം, ഡോ: അതുല്യ ഉണ്ണികൃഷ്ണൻ എന്നിവർ മുഖ്യ അതിഥികളായിരിക്കും. വിവിധ കലാപരിപാടികളും, ടീം തരംഗ് മ്യൂസിക്കൽ ബാൻഡ് അവതരിപ്പിക്കുന്ന മ്യൂസിക്കൽ ഷോയും ഇതിന്റെ ഭാഗമായി അരങ്ങേറും.

article-image

cbc

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed