വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റി ‘സൗഹൃദം 2025’ സംഘടിപ്പിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്‌റൈനിലെ വോയ്‌സ് ഓഫ് ആലപ്പി -ഹമദ് ടൗൺ ഏരിയ കമ്മറ്റി കുടുംബ സംഗമം സംഘടിപ്പിച്ചു. സൗഹൃദം 2025 എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ ഹമദ് ടൗൺ ഏരിയയുടെ പ്രവർത്തനോൽഘാടനവും നടന്നു. സൽമാബാദ് അൽ ഹിലാൽ ഹോസ്പിറ്റൽ ഹാളിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും ഉൾപ്പടെ നൂറിലധികം പേർ പങ്കെടുത്തു.

ഹമദ്‌ ടൗൺ ഏരിയ പ്രസിഡന്റ് ഷെഫീഖ് സൈദുകുഞ്ഞ് അധ്യക്ഷത വഹിച്ച പൊതുയോഗത്തിന് ഏരിയ സെക്രട്ടറി പ്രവീൺ പ്രസാദ് സ്വാഗതം ആശംസിച്ചു. വോയ്‌സ് ഓഫ് ആലപ്പി വൈസ് പ്രസിഡന്റ്‌ അനൂപ് ശശികുമാർ ഉത്ഘാടനം ചെയ്‌തു.

വോയ്‌സ് ഓഫ് ആലപ്പി ജോയിൻ സെക്രട്ടറി ജോഷി നെടുവേലിൽ, ചാരിറ്റി വിംഗ് കൺവീനർ അജിത് കുമാർ, എന്റർടൈൻമെന്റ് സെക്രട്ടറി ദീപക് തണൽ, മെമ്പർഷിപ്പ് സെക്രട്ടറി സന്തോഷ്‌ ബാബു, ലേഡീസ് വിംഗ് ചീഫ് കോർഡിനേറ്റർ രശ്മി അനൂപ് എന്നിവർ ആശംസകൾ അറിയിച്ചു.

ഏരിയ വൈസ് പ്രസിഡന്റ്‌ സാരംഗ് രമേശ്‌ നന്ദി പറഞ്ഞു. കുട്ടികളുടെ നൃത്ത നൃത്യങ്ങളും, നർമ്മ ബഹ്‌റൈൻ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും, വയലിനിസ്റ്റ് അനിൽകുമാറിന്റെ വയലിൻ ഫ്യൂഷൻ പ്രകടനവും ഉൾപ്പടെ ഒട്ടേറെ കലാപരിപാടികൾ പ്രോഗ്രാമിന്റെ മാറ്റ് കൂട്ടി.

article-image

sdfsdf

article-image

fgcf

You might also like

  • Lulu Exchange
  • Straight Forward

Most Viewed