ബഹ്റൈൻ പ്രധാനമന്ത്രി മലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പ്രദീപ് പുറവങ്കര
മനാമ: മലേഷ്യൻ പ്രധാനമന്ത്രി യാങ് അമത് ബെർഹോമാറ്റ് ഡാറ്റോ അൻവർ ബിൻ ഇബ്രാഹിമുമായി ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ കൂടിക്കാഴ്ച നടത്തി.
വിവിധ മേഖലകളിലുള്ള മലേഷ്യ- ബഹ്റൈൻ ബന്ധങ്ങളും സഹകരണങ്ങളും ശക്തിപ്പെടുത്തുന്നതിനുള്ള രാജ്യത്തിൻറെ പ്രതിബദ്ധത കിരീടാവകാശി അറിയിച്ചു.
കൂടാതെ ഇരുവരും ഏറ്റവും പുതിയ ദേശീയ, അന്തർദേശീയ സംഭവവികാസങ്ങളെ അവലോകനം ചെയ്യുകയും താൽപര്യമുള്ള വിഷയങ്ങളിൽ ചർച്ച ചെയ്യുകയും ചെയ്തു. തുടർന്ന് പ്രധാനപ്പെട്ട ഏഴ് കരാറുകളിലും ധാരണപത്രങ്ങളിലും ഒപ്പുവെച്ചു.
cvb