രാജീവ്‌ ഗാന്ധിയുടെ 34- മത് രക്തസാക്ഷിത്വ ദിനം സംഘടിപ്പിച്ച് ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റി


പ്രദീപ് പുറവങ്കര

മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ മുപ്പത്തി നാലാമത് രക്തസാക്ഷിത്വ ദിന അനുസ്മരണം ബഹ്‌റൈൻ ഒഐസിസി ദേശീയ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ഒഐസിസി ഓഫീസിൽ വച്ച് പുഷ്പാർച്ചന, അനുസ്മരണ സമ്മേളനം തുടങ്ങിയ പരിപാടികളോട് കൂടി സംഘടിപ്പിച്ചു. ഒഐസിസി വൈസ് പ്രസിഡന്റ്‌ ജവാദ് വക്കം അധ്യക്ഷ വഹിച്ച യോഗം ഒഐസിസി ആക്ടിങ് പ്രസിഡൻ്റ് ബോബി പാറയിൽ ഉദ്ഘാടനം ചെയ്തു.

യോഗത്തിന് മോഹൻ കുമാർ നൂറനാട് സ്വാഗതവും, കുഞ്ഞഹമ്മദ് നന്ദിയും രേഖപ്പെടുത്തി. ഒഐസിസി ദേശീയ കമ്മറ്റി ജനറൽ സെക്രട്ടറിമാരയ മനുമാത്യു, സയ്യിദ് എം.എസ്, ജീസൺ ജോർജ്, പ്രദീപ് മേപ്പയൂർ, നാഷണൽ കമ്മറ്റി ഉപാദ്ധ്യക്ഷൻമാരായ സിൻസൺ പുലിക്കോട്ടിൽ, നസീം തൊടിയൂർ, സെക്രട്ടറിമാരായ ജോയി ചുനക്കര, ജോണി താമരശ്ശേരി, ജില്ലാ പ്രസിഡൻ്റുമാരായ സന്തോഷ് നായർ, വില്യം ജോൺ, അലക്സ് മഠത്തിൽ, സൽമാനുൾ ഫാരിസ്, റംഷാദ് അയിലക്കാട്, ജില്ലാ ജനറൽ സെക്രട്ടറി മാരായ ബൈജു ചെന്നിത്തല, രഞ്ചിത്ത് പടിക്കൽ, ശ്രീജിത്ത് പാനായി എന്നിവർ നേതൃത്വം നൽകി.

article-image

േമിേ്ി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed