ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം ജൂണിൽ

പ്രദീപ് പുറവങ്കര
മനാമ: ബഹ്റൈൻ കേരളീയ സമാജം സ്കൂൾ ഓഫ് ഡ്രാമയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രൊഫ. നരേന്ദ്രപ്രസാദ് അനുസ്മരണ നാടകോത്സവം 2025 ജൂൺ 12, 13, 14, 15 എന്നി തീയ്യതികളിയായി നടത്തും. നാല് ദിവസങ്ങളിലായി എട്ട് നാടകങ്ങൾ അവതരിപ്പിക്കപ്പെടുന്ന ഈ നാടകോത്സവത്തിൻ്റെ ആദ്യ ദിനം അനിൽകുമാർ എളേറ്റിലിൻ്റെ രചനയിൽ സജീഷ് തീക്കുനി സംവിധാനം ചെയ്യുന്ന "തിട്ടൂരകറുപ്പ്", എ. ശാന്തകുമാറിൻ്റെ രചനക്ക് രമേഷ് ബേബിക്കുട്ടൻ സംവിധാനം ചെയ്യുന്ന " വീടുകൾക്കെന്തു പേരിടും" എന്നീ നാടകങ്ങൾ അരങ്ങേറും.
രണ്ടാം ദിനമായ ജൂൺ 13 വെള്ളിയാഴ്ച്ച അനീഷ് മൂപ്പൻ രചനയും സംവിധാനവും നിർവഹിക്കുന്ന "ഹാർവെസ്റ്റ്' . തുടർന്ന് ആശാമോൻ കൊടുങ്ങല്ലൂർ രചന നിർവഹിച്ച് ഹരീഷ് മേനോൻ സംവിധാനം ചെയ്യുന്ന "നാവ്" എന്നീ നാടകങ്ങളും അവതരിപ്പിക്കപ്പെടും. നാടകോത്സവത്തിൻ്റെ മൂന്നാം ദിനം വിഷ്ണു നാടകഗ്രാമം സംവിധാനം ചെയ്യുന്ന വിഖ്യാത നാടക രചയിതാവായ മൗറീസ് മെയ്റ്റർലിങ്ക് എഴുതിയ നാടകത്തിന്റെ സ്വതന്ത്ര നാടകാവിഷ്കാരമായ "" മിറാക്കിൾസ് ഓഫ് പുണ്യാളൻ" എന്ന നാടകമാണ്. രണ്ടാമതായി എമിൽ മാധവിയുടെ രചനയിൽ നജീബ് മീരാൻ സംവിധാനം ചെയ്യുന്ന "സ്വപ്ന ദംശനം" എന്ന നാടകവും അരങ്ങേറും.
നാടകോത്സവത്തിൻ്റെ അവസാന ദിവസം ആദ്യമെത്തുന്ന നാടകം പ്രജിത്ത് നമ്പ്യാർ രചന നിർവഹിച്ച് ഷാഗിത്ത് രമേഷ് സംവിധാനം ചെയ്യുന്ന "കത്രികയും തുടർന്ന് ഹരികുമാർ കിടങ്ങൂർ രചനയും സംവിധാനവും നിർവഹിക്കുന്ന " ബഥേൽ " എന്നി നാടകവുമാണ്.
േ്ിേി