സെവൻ ആർട്സ് കൾച്ചറൽ ഫോറം ലേഡീസ് വിങ് കമ്മറ്റി രൂപീകരിച്ചു


പ്രദീപ് പുറവങ്കര

മനാമ: ബഹ്റൈനിലെ സെവൻ ആർട്‌സ് കൾച്ചറൽ ഫോറം വനിതാവിഭാഗം പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. അദ്‌ലിയ ഓറ ആർട്സിൽ പ്രസിഡന്റ് ജേക്കബ് തേക്കുതോടിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എന്റർടൈൻമെന്റ്റ് സെക്രട്ടറി മിനി മാത്യു സ്വാഗതം ആശംസിച്ചു.

ചെയർമാൻ മനോജ് മയ്യന്നൂർ, ജനറൽ സെക്രട്ടറി ബൈജു മലപ്പുറം, ട്രഷറർ തോമസ് ഫിലിപ്പ് തുടങ്ങിയവർ ആശംസകൾ നേർന്നു. ലേഡീസ് വിങ് ഭാരവാഹികളായി പ്രസിഡൻ്റ് അഞ്ചു സന്തോഷ്, സെക്രട്ടറി ലിബി ജെയ്‌സൺ, കോർഡിനേറ്റർ മുബീന മൻഷീർ, സംഘടനയുടെ ചുമതലയുള്ള എന്റർടൈൻമെൻ്റ് സെക്രട്ടറി മിനി റോയ്, വൈസ് പ്രസിഡണ്ട് ദീപ്‌തി റിജോയ്, ജോയിന്റ് സെക്രട്ടറി മുഫീദ മുജീബ് തുടങ്ങിയവരും എക്സിക്യൂട്ടീവ് അംഗങ്ങളായി സ്‌മിത മയ്യന്നൂർ, സുനി ഫിലിപ്പ്, അഞ്ജന വിനിഷ്, സുബി തോമസ്, വിശ്വാ സുകേഷ്, സലീഹ ഫൈസൽ, അരുണിമ ശ്രീജിത്ത്, ഷീന നൗഫൽ എന്നിവരെയും തിരഞ്ഞെടുത്തു.

article-image

മംനംമന

You might also like

  • Lulu Exchange
  • Straight Forward

Most Viewed