മെയ് ക്വീൻ 2025 ആയി മിഷേൽ ഡിസൂസ

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ ക്ലബിൽ സംഘടിപ്പിച്ച മെയ് ക്വീൻ 2025 സൗന്ദര്യമത്സരത്തിൽ വിജയിയായി മിഷേൽ ഡിസൂസ. ഒന്നാം റണ്ണർഅപ്പായി ഫെറിൽ റോഡ്രിഗസും രണ്ടാം റണ്ണറപ്പായി മുസ്‌കാൻ ഭാർഗവും തിരഞ്ഞെടുക്കപ്പെട്ടു.
കമ്യൂണിക്കേഷൻസ് ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ് മേധാവി നദൽ അബ്ദുല്ല അലലവായ് പരിപാടിയുടെ മുഖ്യാതിഥിയായിരുന്നു. ‘കാഷ്വൽ വെയർ’ റൗണ്ട്, ‘പാർട്ടി വെയർ’ റൗണ്ട്, ‘എത്‌നിക് വെയർ’ റൗണ്ട് എന്നീ ആദ്യ മൂന്ന് റൗണ്ടുകൾക്കുശേഷം ചോദ്യോത്തര സെക്ഷനുമുണ്ടായിരുന്നു. മികച്ച പുഞ്ചിരിക്കുള്ള പുരസ്കാരം അനൗഷ്ക രാജ്വാഡെ’ക്കും മികച്ച കാറ്റ്നു വാക്കിനുള്ള പുരസ്കാരം ഫെറിൽ റോഡ്രിഗസും സ്വന്തമാക്കി.
മികച്ച ഹെയർ പുരസ്കാരം മെയ് ക്വീനായി തെരഞ്ഞെടുക്കപ്പെട്ട മിഷേൽ ഡിസൂസക്ക് ലഭിച്ചു. ഫാഷൻ മത്സരത്തോടനുബന്ധിച്ച് വിവിധ കലാപരിപാടികളും അരങ്ങേറി. ഏകദേശം ആയിരത്തോളം പേർ പരിപാടി കാണാനെത്തി.
്നംന