കൊല്ലം കല്ലുവാതുക്കൽ സമുദ്രതീരം കൂട്ടുകുടുംബത്തിന് കേളി കലാസാംസ്കാരിക വേദിയുടെ സഹായഹസ്തം

അക്ബർ പൊന്നാനി
ജിദ്ദ: റിയാദ് കേളി കലാസാംസ്കാരിക വേദിയുടെ ഹൃദയപൂർവം സഹായഹസ്തം പദ്ധ്വതി കൊല്ലം കല്ലുവാതുക്കൽ സമുദ്ര ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ പ്രവർത്തിച്ചുവരുന്ന സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്കും അനുഗ്രഹമാകുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ, സമുദ്രതീരം വയോജന കേന്ദ്രത്തിലെ അന്തേവാസികൾക്ക് 15 ദിവസത്തേക്കുള്ള ഭക്ഷണ ചിലവ് സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം കെ. സേതുമാധവൻ കൈമാറി. സമുദ്രതീരം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ കേളി മുൻ രക്ഷാധികാരി സമിതി അംഗവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എ ദസ്തക്കീർ അധ്യക്ഷത വഹിച്ചു.
സിപിഐഎം കൊല്ലം ജില്ലാ കമ്മിറ്റി അംഗം വി ജയപ്രകാശ്, സമുദ്രതീരം ചെയർമാൻ റുവൽ സിംഗ് എം, സിപിഐഎം ഏരിയ സെക്രട്ടറി പി വി സത്യൻ, പ്രവാസി സംഘം ജില്ലാ സെക്രട്ടറി നിസാർ അമ്പലംകുന്ന്, പ്രവാസി സംഘം ജില്ലാ എക്സിക്യൂട്ടീവ് അംഗം സന്തോഷ് മാനവം, സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ സതീശൻ, പ്രവാസി സംഘം ഏരിയ സെക്രട്ടറി ബി ഷാജി, കേളി അസീസിയ ഏരിയ കമ്മിറ്റി അംഗം അനീസ് അൽഫനാർ, വിജയൻ തുടങ്ങിയവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു.
കേളി കേന്ദ്ര കമ്മിറ്റി അംഗം ഷാജി റസാഖ് സ്വാഗതവും സമുദ്രതീരം പ്രസിഡന്റ് ശരത്ചന്ദ്രൻ പിള്ള ചടങ്ങിന് നന്ദിയും പറഞ്ഞു.
െംമെ