ഹോപ്പ് ബഹ്റൈന്റെ പത്താം വാർഷികാഘോഷം ശ്രദ്ധേയമായി

പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിലെ ജീവകാരുണ്യ രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന ഹോപ്പ് അഥവാ പ്രതീക്ഷ ബഹ്റൈന്റെ പത്താം വാർഷികാഘോഷം ശ്രദ്ധേയമായി. സുബി ഹോംസുമായി സഹകരിച്ച് ഇന്ത്യൻ ക്ലബ്ബിൽ വച്ച് സംഘടിപ്പിച്ച പരിപാടിയിൽ യു എ ഇ യിലെ സാമൂഹികപ്രവർത്തകൻ അഷ്‌റഫ് താമരശ്ശേരി മുഖ്യ അതിഥിയായി പങ്കെടുത്തു.
ഹോപ്പിന്റെ രക്ഷാധികാരിയും സ്ഥാപക അംഗവുമായ മുൻ ബഹ്റൈൻ പ്രവാസി ചന്ദ്രൻ തിക്കോടി പരിപാടിയിൽ അതിഥിയായി പങ്കെടുത്തു. ഹോപ്പിന്റെ പ്രസിഡന്റും പ്രോഗ്രാമിന്റെ കൺവീനറുമായ ഷിബു പത്തനംതിട്ട അധ്യക്ഷനായ ചടങ്ങിന് സെക്രട്ടറി ജയേഷ് കുറുപ്പ് സ്വാഗതം ആശംസിച്ചു.
രക്ഷാധികാരി നിസ്സാർ കൊല്ലം ഹോപ്പിന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ കെ ആർ നായർ, ഷബീർ മാഹി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ചടങ്ങിൽ വച്ച് ഹോപ്പിന്റെ പത്തുവർഷത്തെ പ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ‘പ്രതീക്ഷയുടെ സഞ്ചാരപഥങ്ങൾ’ എന്ന പേരിൽ സുവനീർ പ്രകാശനം നടന്നു. സുവനീറിന്റെ ആദ്യ കോപ്പി അഷ്‌റഫ് താമരശേരിയിൽ നിന്നും ചന്ദ്രൻ തിക്കോടി ഏറ്റുവാങ്ങി.
സാമൂഹിക പ്രവർത്തകരായ നജീബ് കടലായി, കണ്ണൂർ സുബൈർ, ഫ്രാൻസിസ് കൈതാരത്ത്, സുധീർ തിരുനിലത്ത്, ബഷീർ അമ്പലായി എന്നിവും സംസാരിച്ചു. ഹോപ്പിന്റെ പ്രവർത്തനങ്ങൾക്ക് പിന്തുണയേകുന്ന സൽമാനിയ ഹോസ്പിറ്റലിലെ നഴ്‌സ്മാരെയും, പുഷ്പരാജിനെയും ചടങ്ങിൽവച്ച് ആദരിച്ചു. പ്രോഗ്രാം കോർഡിനേറ്റർ ബോബി പുളിമൂട്ടിൽ നന്ദി അറിയിച്ചു. പ്രശസ്‌ത വയലിനിസ്റ്റ് അപർണ്ണ ബാബുവിന്റെ നേതൃത്വത്തിൽ ലൈവ് മ്യൂസിക്കൽ ഷോ പരിപാടിയുടെ ഭാഗമായി നടന്നു.
േോ്േ്