ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു

പ്രദീപ് പുറവങ്കര
മനാമ: ഇന്ത്യൻ സ്കൂൾ ബഹ്‌റൈൻ ജൂനിയർ കാമ്പസിൽ സ്റ്റുഡന്റസ് കൗൺസിൽ അംഗങ്ങൾ ചുമതലയേറ്റു. റിഫയിലെ സ്കൂൾ കാമ്പസിൽ നടന്ന ഇൻവെസ്റ്റിചർ സെറിമണിയിലാണ് 2025-26 അധ്യയന വർഷത്തേക്ക് പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ് കൗൺസിലിന്റെ പ്രവേശന ചടങ്ങ് നടന്നത്.
ഹെഡ് ബോയ് ഫാബിയോൺ ഫ്രാങ്കോ ഫ്രാൻസിസ്, ഹെഡ് ഗേൾ ലക്ഷിത രോഹിത്, അസി.ഹെഡ് ബോയ് ആയുഷ് രാജേഷ്, അസി.ഹെഡ് ഗേൾ ഇറ പ്രബോധൻ ദേശായി, ഇക്കോ അംബാസഡർ ആരിസ് റെഹാൻ മൂസ, മറ്റ് തിരഞ്ഞെടുക്കപ്പെട്ട പ്രിഫെക്റ്റുകൾ എന്നിവരുൾപ്പെടെ 26 വിദ്യാർത്ഥികളുടെ ഔപചാരികമായി സ്ഥാനാരോഹണം നടന്നു.
സ്‌കൂൾ അസിസ്റ്റന്റ് സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹനും ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യറും പ്രിഫെക്റ്റ് കൗൺസിൽ അംഗങ്ങൾക്ക് ബാഡ്ജുകളും സാഷുകളും ഔദ്യോഗികമായി നൽകി. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണസമിതി അംഗങ്ങൾ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ എന്നിവർ ചുമതലയേറ്റ വിദ്യാർത്ഥികളെ അഭിനന്ദിച്ചു.
ിേ്ി