ബഹ്റൈൻ ബേ തീരത്ത് കോസ്റ്റ്ഗാർഡ് നടത്തിയ സം‍യുക്ത പരിശോധനയിൽ നിയമലംഘകരായ നിരവധി പേരെ പിടികൂടി


ബഹ്റൈൻ ബേ തീരത്ത് കോസ്റ്റ്ഗാർഡിന്‍റെ നേതൃത്വത്തിൽ നടത്തിയ സം‍യുക്ത പരിശോധനയിൽ നിയമലംഘകരായ നിരവധി പേരെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.   

താമസ നിയമം ലംഘിച്ചവരെയും, നിയമവിരുദ്ധമായി മത്സ്യബന്ധനം നടത്തിയവരെയും അധികൃതർ പിടികൂടി. നാഷനാലിറ്റി, പാസ്പോർട്ട്സ് ആൻഡ് റെസിഡൻസ് അഫയേഴ്‌സ്, ക്യാപിറ്റൽ ഗവർണറേറ്റ് പൊലീസ് ഡയറക്‌ടറേറ്റ്, വ്യവസായ, വാണിജ്യ മന്ത്രാലയം, ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി എന്നിവയുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.

സമുദ്ര പ്രവർത്തനങ്ങൾ നിരീക്ഷിക്കുകയും, ബോട്ട് വാടകക്ക് നൽകുന്ന സ്ഥാപനങ്ങൾ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുമായിരുന്നു പരിശോധന. നിയമങ്ങൾ എല്ലാവരും പാലിക്കണമെന്നും നിയമലംഘനങ്ങൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കോസ്റ്റ്ഗാർഡ് മുന്നറിയിപ്പ് നൽകി. പരിശോധനകൾ തുടരുമെന്നും അധികൃതർ അറിയിച്ചു.

article-image

ോേി

You might also like

Most Viewed