യുനീബ്- ദേവ്ജിയുമായി ചേർന്ന് എട്ടാം വാർഷികവും നഴ്സ് ഡേ സെലിബ്രേഷനും അവാർഡ് ദാനവും സംഘടിപ്പിച്ചു


ബഹ്‌റൈനിലെ നഴ്സുമാരുടെ കൂട്ടായ്മയായ യുനീബ്- ദേവ്ജിയുമായി ചേർന്ന് സൽമാനിയ മർമാരിസ് ഹാളിൽ എട്ടാം വാർഷികവും നഴ്സ് ഡേ സെലിബ്രേഷനും അവാർഡ് ദാനവും സംഘടിപ്പിച്ചു.  500ഓളം നഴ്സുമാരും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. യുനീബ് പ്രസിഡന്‍റ് ലിത മറിയം അധ്യക്ഷയായ ചടങ്ങിന് സെക്രട്ടറി അനു ശൈജിത്ത് സ്വാഗതം പറഞ്ഞു. 

ചടങ്ങിലെ മുഖ്യാതിഥി എം.പി  ഹസൻ ഈദ് ബുഖമ്മാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അമീന ഇബ്രാഹിം മാലിക്, രാജീവ് കുമാർ മിശ്ര, ഫാത്തിമ യൂസുഫ് മുഹമ്മദ് അൽ റഈസ്, ഡോ. ജോർജ് ചെറിയാൻ, റഹ്മ ജാസിം അൽ ബസ്രി, ഡോ. ബാബു രാമചന്ദ്രൻ, ഡോ. അനൂപ് അബ്ദുല്ല എന്നിവർ സംസാരിച്ചു. ബഹ്റൈനിലെ വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. 

ബഹ്റൈനിലെ വിവിധ ഹോസ്പിറ്റലുകളിൽ വർക്ക് ചെയ്യുന്ന സീനിയർ ആയ 30ഓളം നഴ്സുമാർക്ക് മെമന്റോ  നൽകി ആദരിച്ചു. നഴ്സ് പ്രതിജ്ഞ മെഴുകുതിരി തെളിച്ച് നഴ്സുമാർ ഏറ്റുചൊല്ലി.  കുട്ടികൾ ഉൾപ്പെടെയുള്ളവരുടെ കലാപരിപാടികൾ ചടങ്ങിലുണ്ടായിരുന്നു. ചടങ്ങിൽ ഹരികൃഷ്ണൻ നന്ദി പറഞ്ഞു.

article-image

േോ്േ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed