വിദേശ വ്യാജ കറൻസികളുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ

വിദേശ വ്യാജ കറൻസികളുമായി ആഫ്രിക്കൻ പൗരൻ അറസ്റ്റിൽ. ജനറൽ ഡിപാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ആൻഡ് ഫോറൻസിക് സയൻസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വകുപ്പാണ് പ്രതിയെ അറസ്റ്റുചെയ്തത്. വിവരങ്ങൾ ലഭിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കണ്ടെത്തിയത്. സോഷ്യൽ മീഡിയ വഴി വഞ്ചന നടത്തൽ, വ്യാജരേഖ ചമയ്ക്കൽ, വ്യാജ കറൻസി നിർമാണം എന്നിവയാണ് പ്രതിക്കുമേൽ ചാർത്തിയ കുറ്റങ്ങൾ.
പ്രതിയിൽ നിന്ന് കറൻസി നിർമാണത്തിന് ഉപയോഗിക്കുന്ന മെറ്റീരിയലുകൾ, രേഖകൾ വിദേശ, ബഹ്റൈൻ കറൻസികൾ എന്നിവ പിടിച്ചെടുത്തതായി മന്ത്രാലയം അറിയിച്ചു. പിടിച്ചെടുത്ത വസ്തുക്കൾ കണ്ടുകെട്ടിയതായും കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിനായുള്ള നടപടിക്രമങ്ങൾ നടന്നുവരികയാണെന്നും അധികൃതർ അറിയിച്ചു.
dgdfg