കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി


ബഹ്‌റൈനിൽ നിന്നും ഭാര്യയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചു വരാനാവാതിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി.

കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യുഎഇ, കുവൈറ്റ്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്വത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക്‌ വേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡണ്ട് റഷീദ് മൂടാടി, ബഹ്‌റൈൻ ചാപ്റ്റർ ട്രെഷറർ നൗഫൽ നന്തി, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ. കൊയിലാണ്ടി ചാപ്റ്റർപ്രവർത്തകരായ മൊയ്തു കെ. വി, ഫാറൂഖ് പൂക്കാട്, ബിജീഷ് പൂക്കാട് (യു എ ഇ) എന്നിവർ കൈമാറിയത്.

അപകടത്തിലെ പരിക്ക് കൂടാതെ ഷുഗർ കൂടി കാഴ്ച ശക്തിയും നഷ്ട്ടപ്പെട്ട പ്രസ്തുത പ്രവാസിയുടെ ചികിത്സ പതിനൊന്നാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യസം എന്നിവക്കായി തുടർന്നും സഹായം ആവശ്യമുള്ള ഈ മുൻ പ്രവാസിയെ സഹായിക്കുവാൻ അഗ്രഹിക്കുന്നവർക്ക്‌ അദേഹത്തെ നേരിട്ട് 89434 20753 എന്ന മൊബൈൽ നമ്പറിൽ ബന്ധപ്പെടാം.

article-image

asdad

You might also like

  • Lulu Exchange
  • Straight Forward

Most Viewed