ബഹ്റൈനിൽ ഭവന നിർമാണത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി മന്ത്രി


ബഹ്റൈനിൽ ഭവന നിർമാണത്തിനായി കാത്തിരിക്കുന്ന കുടുംബങ്ങളുടെ എണ്ണത്തിൽ കുറവ് വന്നതായി ഭവന നഗരാസൂത്രണ മന്ത്രി അംന അൽ റൊമൈഹി.2022ന്‍റെ അവസാനത്തിൽ 57198 പേരായിരുന്നു അപേക്ഷ നൽകി കാത്തിരിക്കുന്നവരായിട്ടുണ്ടായിരുന്നത്. എന്നാൽ 2024ന്‍റെ അവസാനത്തിലെത്തിയപ്പോൾ അത് 47624 ആയി കുറഞ്ഞു. ഭവന നയങ്ങളെക്കുറിച്ചുള്ള ഉന്നതതല പാർലമെന്‍ററി ചർച്ചക്കിടെയാണ് ഈ പ്രഖ്യാപനം.സേവന വിതരണത്തിന്‍റെ നീക്കുപോക്കുകളെ ചൊല്ലി സഭാംഗങ്ങൾക്കിടയിൽ വാദപ്രതിവാദങ്ങളും നടന്നു.

വീട് നൽകൽ പദ്ധതിക്ക് പകരം യോഗ്യരായ അപേക്ഷകർക്ക് പകരം സാമ്പത്തിക സഹായം നൽകുന്ന നയം വന്നതോടെയാണ് കാത്തിരിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നതെന്ന് മന്ത്രി പറഞ്ഞു.വീട് ലഭിക്കുന്നതിനായി കാത്തിരിക്കുന്നതിന് പകരം 14192 പേർ ധനസഹായം സ്വീകരിക്കാൻ സന്നദ്ധത അറിയിക്കുകയായിരുന്നു. ഭവന പരിഹാരങ്ങൾക്കുള്ള മന്ത്രാലയത്തിന്‍റെ മികച്ച തീരുമാനമായി ഇതിനെ കാണുന്നുവെന്നും മന്ത്രി പറഞ്ഞു.ഈ ധനസഹായ പദ്ധതി ആവിഷ്കരിച്ചില്ലായിരുന്നുവെങ്കിൽ ലിസ്റ്റിലുള്ളവരുടെ എണ്ണം 61816 ആയി ഉയരുമായിരുന്നു. പ്രതിവർഷം 6000 മുതൽ 7000 വരെ അപേക്ഷകളാണ് ലഭിക്കുന്നത്.എന്നാൽ, ഫലപ്രദമായ ധനസഹായ പദ്ധതി സർക്കാറിന് ഗുണകരമാകുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

എന്നാൽ, കഴിഞ്ഞ 20 വർഷത്തിലധികമായി നിരവധി കുടുംബങ്ങൾ വീടുകൾക്കായി കാത്തിരിക്കുന്നുണ്ടെന്ന് പാർലമെന്‍റ് വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷ സമിതി വൈസ് ചെയർമാൻ എം.പി ഹസ്സൻ ഇബ്രാഹിം പറഞ്ഞു. പലരും കൂട്ടുകുടുംബങ്ങളായാണ് വസിക്കുന്നത്, വീടുകളിൽ ഉള്ളവരുടെ എണ്ണം വർധിക്കുന്നത് അസൗകര്യം വരുത്തുന്നുണ്ടെന്നും അതിനാൽ പെട്ടെന്ന് അത്തരക്കാർക്ക് വീടുകൾ അനുവദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

sdfsdf

You might also like

Most Viewed