ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ലോഗോ പ്രകാശനം ചെയ്തു


ഐ.വൈ.സി.സി ബഹ്‌റൈൻ യൂത്ത് ഫെസ്റ്റ് 2025 ലോഗോ പ്രകാശനം ബഹ്‌റൈൻ കേരളീയ സമാജം പ്രസിഡന്റ്‌ നിർവഹിച്ചു. 2025 ജൂൺ 27 നാണ് യൂത്ത് ഫെസ്റ്റ് നടക്കുന്നത്. നാട്ടിലെ പ്രമുഖ കോൺഗ്രസ് രാഷ്ട്രീയ, സാമൂഹിക നേതാക്കൾ പങ്കെടുക്കുന്ന പരിപാടിക്ക് പ്രമുഖ ഗായകൻ ഹനാൻ ഷായുടെ സംഗീതവിരുന്ന് ഉണ്ടായിരിക്കുന്നതാണ്. ബഹ്‌റൈൻ കേരളീയ സമാജം ഹാളിൽ നടന്ന ലോഗോ പ്രകാശന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ് അധ്യക്ഷതവഹിച്ചു.

ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, യൂത്ത് ഫെസ്റ്റ് ജനറൽ കൺവീനർ ജിതിൻ പരിയാരം, പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫാസിൽ വട്ടോളി, ഫൈനാൻസ് കൺവീനർ അൻസാർ താഴെ, പബ്ലിസിറ്റി കൺവീനർ മുഹമ്മദ്‌ ജസീൽ, റിസപ്ഷൻ കൺവീനർ നിധീഷ് ചന്ദ്രൻ, മാഗസിൻ എഡിറ്റർ ജയഫർ വെള്ളിക്കുളങ്ങര, ദേശീയ കോർ കമ്മിറ്റി ഭാരവാഹികൾ, എക്സിക്യൂട്ടിവ് അംഗങ്ങൾ, ഏരിയ ഭാരവാഹികൾ അടക്കമുള്ളവർ സന്നിഹിതരായിരുന്നു.

article-image

asdasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed