കൊല്ലം സ്വദേശി ബഹ്‌റൈനിൽ നിര്യാതനായി


മനാമ: കൊല്ലം കൊട്ടാരക്കര കോക്കാട് സ്വദേശി ഉണ്ണികൃഷ്ണൻ നായർ (62) ബഹ്‌റൈനിൽ ഹൃദയാഘാതം കാരണം നിര്യാതനായി.സഹ്‌ല ബുക്‌വയിലെ താമസസ്ഥലത്ത് ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന കുഴഞ്ഞ വീണതിനെ തുടർന്ന് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇരുപത് വർഷത്തോളമായി ബഹ്‌റൈൻ പ്രവാസിയായ പരേതൻ ഒരു കൺസ്ട്രക്ഷൻ കമ്പനിയിൽ ഫോർമാനായി ജോലി ചെയ്തുവരികയായിരുന്നു. നാട്ടിൽ ഭാര്യയും രണ്ട് മക്കളുമുണ്ട്. മൃതദേഹം സൽമാനിയ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

article-image

cxdxzdxza

You might also like

Most Viewed