ജിദാഫ് സെൻട്രൽ മാർക്കറ്റിന് പുറത്ത് അനധികൃതമായി പൊതുസ്ഥലം കൈയേറി കച്ചവടം ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വവീകരിക്കും

ജിദാഫ് സെൻട്രൽ മാർക്കറ്റിന് പുറത്ത് അനധികൃതമായി പൊതുസ്ഥലം കൈയേറി കച്ചവടം ചെയ്യുന്ന വ്യാപാരികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.
കച്ചവടം, ഗ്യാസ് സിലിണ്ടർ ഉപയോഗിച്ച് ചെറു ഭക്ഷണം നൽകൽ, മാലിന്യം തള്ളൽ എന്നിവ ചെയ്യുന്ന വ്യാപാരികൾക്കെതിരെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മാർക്കറ്റിനുള്ളിൽ പഴം, പച്ചക്കറി, മാംസം, മത്സ്യം, ഭക്ഷണപദാർഥങ്ങൾ എന്നിവ വിൽക്കുന്ന ലൈസൻസുള്ള കടകളുണ്ടായിട്ടും, പലരും പുറത്താണ് കച്ചവടം നടത്തുന്നത്.
കുറഞ്ഞ വാടകക്ക് സ്റ്റാളുകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് ഈ നിയമലംഘനം നടക്കുന്നതെന്നും മുനിസിപ്പാലിറ്റി അധികൃതർ അറിയിച്ചു. നിയമം ലംഘിക്കുന്നവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
asfsdf