ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

ബഹ്റൈനിലെ പ്രവാസി ഇന്ത്യക്കാരുടെ പരാതികൾ പരിഹരിക്കാനായി എല്ലാ മാസവും സംഘടിപ്പിക്കുന്ന ഇന്ത്യൻ എംബസിയുടെ ഓപ്പൺ ഹൗസ് ഇന്നലെ സീഫിലെ എംബസി ആസ്ഥാനത്ത് വെച്ച് നടന്നു. ഇന്ത്യൻ സ്ഥാനപതി വിനോദ് കെ ജേക്കബിനൊപ്പം എംബസി ജീവനക്കാരും, നിയമവിദഗ്ധരും പരിപാടിയിൽ പങ്കെടുത്തു.
പഹൽഗാമിൽ ജീവൻ നഷ്ടപ്പെട്ടവർക്കുള്ള ആദരാഞ്ജലി അർപ്പിച്ചതിന് ശേഷം ആരംഭിച്ച ഓപ്പൺ ഹൗസിൽ 30 ഓളം പേരാണ് പരാതികളുമായി എത്തിയത്. ഏപ്രിൽ മാസം വനിത തടവുകാരുള്ള ജോ ജയിൽ എംബസി അധികൃതർ സന്ദർശിച്ചതായും, ഇന്ത്യക്കാരായ തടവുകാർക്ക് വേണ്ട സഹായങ്ങൾ എത്തിച്ചതായും അംബാസിഡർ വ്യക്തമാക്കി.
കഴിഞ്ഞ ഓപ്പൺഹൗസിൽ പരാതി നൽകിയവരിൽ പലർക്കും അത് പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചതായും അദ്ദേഹം അറിയിച്ചു.
sdfdsf