ബാപ്കോ റിഫൈനറിയിലെ ചോർച്ച; അന്വേഷണത്തിന് സ്വതന്ത്ര കൺസൽട്ടന്റിനെ ഔദ്യോഗികമായി നിയമിക്കുവാൻ തീരുമാനം

ബഹ്റൈനിലെ പ്രമുഖ ഓയിൽ റിഫൈനിങ് കമ്പനിയായ ബാപ്കോ റിഫൈനറിയിൽ ഇന്നലെ ഉണ്ടായ ചോർച്ചയെ കുറിച്ച് അന്വേഷണം നടത്താനായി സ്വതന്ത്ര കൺസൽട്ടന്റിനെ ഔദ്യോഗികമായി നിയമിക്കുവാൻ ബാപ്‌കോ എനർജീസ്, ബാപ്‌കോ റിഫൈനിംഗ് എന്നിവയുടെ ബോർഡ് ഓഫ് ഡയറക്ടർമാർ തീരുമാനമെടുത്തു.
ഇതിന് വേണ്ട സഹായം നൽകുന്നതിനായും അന്വേഷണം സുഗമവും സുതാര്യവുമായി നടക്കുന്നുവെന്ന് ഉറപ്പാക്കുവാനും ഒരു ആഭ്യന്തര അന്വേഷണ പിന്തുണാ സമിതിയും രൂപീകരിച്ചിട്ടുണ്ട്. പ്രസക്തമായ എല്ലാ വിവരങ്ങളും രേഖകളും ലഭ്യമാക്കുക, ബന്ധപ്പെട്ട അധികാരികളുമായി ഏകോപിപ്പിക്കുക, ബന്ധപ്പെട്ടവരുമായി കൃത്യ സമയത്ത് ആശയവിനിമയം നടത്തുക എന്നിവയുടെ ഉത്തരവാദിത്തം ഈ സമിതിക്കായിരിക്കും.
ആഭ്യന്തര മന്ത്രാലയം, എണ്ണ-പരിസ്ഥിതി മന്ത്രാലയം, സിവിൽ ഡിഫൻസ്, ബാപ്‌കോ എനർജീസ്, ബാപ്‌കോ റിഫൈനിംഗ്, സുരക്ഷാ വിദഗ്ധർ, മറ്റ് സാങ്കേതിക വിദഗ്ധർ എന്നിവരുടെ പ്രതിനിധികൾ ഈ സമിതിയിൽ ഉണ്ടാകും. സംഭവത്തിൽ രണ്ട് പേർ മരിക്കുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ദേജൻ കുക, മുഹമ്മദ് മഹമൂദ് ഷെഹാബി എന്നിവർക്കാണ് സംഭവത്തിൽ ജീവൻ നഷ്ടമായത്.
dsd