പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു

പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ( പാക്ട്) മെയ് ദിനാഘോഷത്തോടനുബന്ധി ച്ച് ബീച്ച് ക്ലീനിങ് സംഘടിപ്പിച്ചു. ജുഫൈർ അൽ നജ്മ ക്ലബിന് പിറക് വശത്തെ ബീച്ചിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ശിവദാസ് നായർ സ്വാഗതം ആശംസിച്ചു. ചടങ്ങിന്റെ ഔപചാരിക ഉദ്ഘാടനം യൂസഫ് ലോറി (ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻഡ് ഫോളോ അപ്പ് -ക്യാപിറ്റൽ ഗവർണ്ണറേറ്റ്)നിർവ്വഹിച്ചു.
പാക്ട് അതിന്റെ സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായാണ് ഇത്തരത്തിൽ ഒരു പരിപാടി സംഘടിപ്പിച്ചതെന്ന് ഭാരവാഹികൾ പറഞ്ഞു. പാക്ട് ഭാരവാഹികളായ ജ്യോതി മേനോൻ, സുഭാഷ് മേനോൻ, സൽമാനുൽ ഫാരിസ്, ജഗദീഷ് കുമാർ,രാംദാസ് നായർ, സതീഷ് കുമാർ, രമേഷ് കെ. ടി, ദീപക് വിജയൻ, അനിൽ കുമാർ, സുധീർ വനിത വിഭാഗം ഭാരവാഹികളായ സജിത സതീഷ്, ഉഷ സുരേഷ്, ഷീബ ശശി, രമ്യ ഗോപകുമാർ തുടങ്ങിയവർ ബീച്ച് ക്ലീനിങ്ങിന് നേതൃത്വം നൽകി. സാമൂഹിക പ്രവർത്തകരായ സത്യൻ പേരാമ്പ്ര,ഇ വി രാജീവൻ, അൻവർ നിലമ്പൂർ, അബ്ദുൽ മൻഷീർ,ഷറഫ് അലി കുഞ്ഞ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.മൂർത്തി നൂറണി നന്ദി പ്രകാശിപ്പിച്ചു.
sfsdf