അൽ മന്നാഇ സെന്റർ ബ്ലഡ് ഡൊനേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

സാമൂഹ്യ പ്രതിബദ്ധതയുടെ ഭാഗമായി അൽ മന്നാഇ കമ്മ്യൂണിറ്റീസ് അവേർനെസ്സ് സെന്റർ മലയാള വിഭാഗം സൽമാനിയ മെഡിക്കൽ കോംപ്ലെക്സിന്റെ സഹകരണത്തോടെ നടത്തിയ രക്തദാന ക്യാമ്പ് ആളുകളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. അൽ മന്നാഇ സെന്റർ ശാസ്ത്രീയ വിദ്യഭ്യാസ വിഭാഗം ഡയറക്ടർ ഡോ. സഅദുല്ല അൽ മുഹമ്മദി ക്യാമ്പ് ഉൽഘാടനം ചെയ്തു.
മന്നാഇ സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന വിവിധ ഭാഷ വിഭാഗങ്ങളിൽ ഏറ്റവും സജീവമായ പ്രവർത്തനം കാഴ്ച്ച വെക്കുന്നത് മലയാള വിഭാഗമാണ് എന്ന് പറയുന്നതിൽ തനിക്കേറെ അഭിമാനമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
സെന്റർ പ്രസഡിഡന്റ് ടി.പി. അബ്ദുൽ അസീസ്, ജനറൽ സെക്രട്ടറി എം.എം. രിസാലുദ്ദീൻ, റയ്യാൻ മദ്രസ്സ ചെയർമാൻ വി.പി. അബ്ദു റസാഖ്, സി.കെ. അബ്ദുല്ല എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ഷബീർ ഉമ്മുൽ ഹസ്സം, ബിനു ഇസ്മായിൽ, സാദിഖ് ബിൻ യഹ്‌യ, സി.എം. അബ്ദു ലത്വീഫ്, ഹംസ റോയൽ, ഫക്രുദീൻ അലി അഹ്മദ്, അബ്ദു ലത്വീഫ് അലിയമ്പത്ത്, മുഹമ്മദ് നസീർ, സുആദ് ബിൻ സുബൈർ, അബ്ദു സലാം ചങ്ങരം ചോല, അബ്ദുൽ ഗഫൂർ എം.ഇ.എസ്, ഫൈസൽ ഹിദ്ദ്, സമീർ അലി, തൗസീഫ് അഷ്‌റഫ്, സലിം പാടൂർ, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
രാവിലെ 7:30 ആരംഭിച്ച രക്തദാനത്തിന് ഏകദേശം നൂറ്റിഅമ്പത് പേരോളം പങ്കെടുത്തു. ഓ.വി. ഷംസീർ, കോയ ഈസ ടൌൺ, സുഹൈൽ ബിൻ സുബൈർ, നിസാർ ഉമ്മുൽ ഹസ്സം, സഹീൻ നിബ്രാസ്, ഷമീർ ബിൻ ബാവ, റഷീദ് മാഹി, അനസ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റുകൾ സമ്മാനിച്ചു.
sdsrgdr