ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്റസ ക്യാംപസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു


ബഹ്റൈനിലെ ദാറുൽ ഈമാൻ കേരള മദ്റസ ക്യാംപസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കേരള മജ്‌ലിസ് എഡ്യൂക്കേഷൻ ബോർഡിന്റെ സിലബസ് പ്രകാരം വ്യവസ്ഥാപിതമായി പ്രവർത്തിക്കുന്ന മദ്റസയിൽ നാല് വയസ്സ് മുതൽ പ്രവേശനം നൽകുന്നുണ്ട്.

ഖുർആൻ, അറബി ഭാഷ, കർമശാസ്ത്രം, ഹദീസ്, ഇസ്‌ലാമിക ചരിത്രം തുടങ്ങിയ വിഷയങ്ങളോടൊപ്പം പ്രായോഗിക ഇസ്‌ലാമിക ജീവിതത്തിന് പരിശീലനവും മേൽനോട്ടവും മദ്രസയിലൂടെ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഇവിടെ ഒമ്പതാം ക്ലാസ് വരെ പഠന സൗകര്യം ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 39860571അല്ലെങ്കിൽ 3402 6136 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്.

article-image

േ്ി്േ

You might also like

  • Lulu Exchange
  • Straight Forward

Most Viewed