എൽഎംആർഎ നടത്തിയ പരിശോധനയിൽ 52 പേരെ നാടുകടത്തി


കഴിഞ്ഞ ഒരാഴ്ചക്കിടെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി നടത്തിയ പരിശോധനയിൽ 16 നിയമലംഘകരായ തൊഴിലാളികളെ പിടികൂടുകയും നേരത്തെ പിടിയിലായ 52 പേരെ നാടുകടത്തുകയും ചെയ്തു.

മാർച്ച് 16 മുതൽ 22 വരെ 957 പരിശോധന കാമ്പയിനുകളാണ് എൽ.എം.ആർ.എ നടത്തിയത്. പരിശോധനയിലുടനീളം പലയിടത്തും താമസ നിയമലംഘനങ്ങൾ കാണപ്പെട്ടതായും നിയമ നടപടികൾ സ്വീകരിച്ചുവരുകയാണെന്നും എൽ.എം.ആർ.എ പറഞ്ഞു.

രാജ്യത്തിന്‍റെ സാമ്പത്തിക, സാമൂഹിക സുരക്ഷയെ പ്രതികൂലമായി ബാധിക്കുന്ന ഇത്തരം നിയമലംഘനങ്ങൾക്കെതിരെ സർക്കാർ തലത്തിൽ അന്വേഷണങ്ങളും പരിശോധനകളും തുടരുമെന്നും അതോറിറ്റി അറിയിച്ചു.

article-image

szf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed