ചെറിയ പെരുന്നാൾ മാർച്ച് 30നായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ


ഗോളശാസ്ത്ര കണക്കുകൾപ്രകാരം ഈ വർഷത്തെ ചെറിയ പെരുന്നാൾ മാർച്ച് 30നായിരിക്കുമെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. മാർച്ച് 29 ശനിയാഴ്ച റമദാൻ 29 പൂർത്തിയാക്കി, മാർച്ച് 30 ശവ്വാൽ ഒന്നായിരിക്കുമെന്നാണ് ഖാസിം സർവകലാശാലയിലെ മുൻ കാലാവസ്ഥ പ്രഫസറും സൗദി വെതർ ആൻഡ് ക്ലൈമറ്റ് സൊസൈറ്റിയുടെ വൈസ് പ്രസിഡന്‍റുമായ ഡോ. അബ്ദുല്ല അൽ മിസ്നാദ് തന്റെ എക്സ് അക്കൗണ്ടിലൂടെ വ്യക്തമാക്കിരിക്കുന്നത്.

മാർച്ച് 30നുതന്നെ ഈദായിരിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ പ്രവചനം. അതേസമയം മാസപ്പിറവി കാണുന്നതിനെ ആശ്രയിച്ചായിരിക്കും ഔദ്യോഗിക സ്ഥിരീകരണമുണ്ടാവുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

article-image

asdas

You might also like

Most Viewed