നിയമ ലംഘകരായ എഴുപത്തിയൊന്ന് പേരെ നാടുകടത്തി എൽഎംആർഎ


ബഹ്റൈനിൽ താമസ നിയമങ്ങൾ ലംഘിക്കുന്നവരെ പിടികൂടുക എന്ന ലക്ഷ്യത്തോടെയുള്ള പരിശോധന ശക്തമാക്കി ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി. ഇതിൻ്റെ ഭാഗമായി എൽ എം ആർ എ നടത്തിയ പരിശോധനകളിൽ കഴിഞ്ഞ ആഴ്ചയിൽ നിരവധി ലംഘനങ്ങൾ കണ്ടെത്തുകയും എഴുപത്തിയൊന്ന് പേരെ നാടുകടത്തുകയും ചെയ്തു.

മാർച്ച് 2 മുതൽ 8 വരെയുള്ള ദിവസങ്ങളിലാണ് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി അധികൃതർ 1,170 പരിശോധനാ സന്ദർശനങ്ങൾ നടത്തിയത്. ഇതിൽ 15 അനധികൃത തൊഴിലാളികളെ കണ്ടെത്തുകയും ചെയ്തു. രാജ്യത്തെ താമസ തൊഴിൽ നിയമങ്ങൾ സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും പരിശോധനകൾ തുടരുമെന്നും എൽഎംആർഎ അറിയിച്ചു.

article-image

dghd

You might also like

Most Viewed