കോഴിക്കോട് ജില്ല പ്രവാസി ഫോറം മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


കോഴിക്കോട് ജില്ല പ്രവാസി ഫോറം ഉമ്മ് അൽ ഹസ്സമിലെ കിംസ് ഹെൽത്ത് ഹോസ്പിറ്റലുമായി സഹകരിച്ച് മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 400ലധികം പേർ ക്യാമ്പ് പ്രയോജനപ്പെടുത്തിയതായി ഭാരവാഹികൾ അറിയിച്ചു.

കെ.പി.എഫ് ജനറൽ സെക്രട്ടറി അരുൺപ്രകാശ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് സുധീർ തീരുനിലത്ത് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഉദ്ഘാടനം ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി വിഭാഗത്തിലെ സീനിയർ കൺസൾട്ടന്റ് ഡോ. അമർജിത് കൗർ സന്ധു നിർവഹിച്ചു.

മാധുരി പ്രകാശ് പുതിയതായി കെ.പി.എഫ് രജിസ്ട്രേഡ് ഗ്രൂപ്പിലേക്ക് അംഗങ്ങളായി എത്തിച്ചേർന്നവർക്കുള്ള മെംബർഷിപ് കാർഡിന്റെ വിതരണോദ്ഘാടനം മെംബർഷിപ് വിങ് കൺവീനർ മിഥുൻ നാദാപുരത്തിനു കൈമാറിക്കൊണ്ട് നിർവഹിച്ചു.

ചടങ്ങിൽ ഡോക്ടർ കൃതിക, ഫ്രാൻസിസ് കൈതാരത്ത്, രക്ഷാധികാരികളായ കെ.ടി സലീം, യു.കെ ബാലൻ, ജമാൽ കുറ്റിക്കാട്ടിൽ, കെ.പി.എഫ് ട്രഷറർ സുജിത് സോമൻ എന്നിവർ ആശംസകൾ അറിയിച്ചു. ചാരിറ്റി വിങ് കൺവീനർ സജിത്ത് വെള്ളികുളങ്ങര നന്ദി അറിയിച്ചു.

article-image

asasd

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed