ബഹ്‌റൈൻ പ്രതിഭയുടെ ഫുട്ബോൾ ടീമുകൾ പുതിയ ജേഴ്‌സി പുറത്തിറക്കി


ബഹ്‌റൈൻ പ്രതിഭയുടെ ഫുട്ബോൾ ടീമുകളായ നാല്പത് വയസ്സിന് മുകളിലുള്ളവർ, സെമി പ്രൊഫഷണൽ എന്നീ വിഭാഗങ്ങൾക്കുള്ള പുതിയ ജേഴ്‌സി പുറത്തിറക്കി.

ഖമ്മീസ് പ്രദേശത്തുള്ള ജുവേൻ്റെസ്സ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് എംപ്ലോയീസ് വെൽഫയർ ബോർഡ് വൈസ് ചെയർമാൻ അഡ്വ: ആർ. സനൽകുമാറാണ് ജഴ്സി പ്രകാശനം ചെയ്തത്.

ചടങ്ങിൽ പ്രതിഭാ കായികവേദി കൺവീനർ ഷിജു ഇ.കെ. സ്വാഗതം പറഞ്ഞു. പ്രതിഭ കേന്ദ്ര കമ്മറ്റി അംഗം ഗിരീഷ് ശാന്തകുമാരി മോഹനൻ അദ്ധ്യക്ഷത വഹിച്ചു, രക്ഷാധികാരി കമ്മറ്റി അംഗം മഹേഷ് യോഗിദാസൻ ആശംസ നേർന്നു.

പ്രതിഭാ ഫുട്മ്പോൾ ടീം ക്യാപ്റ്റൻ വിപിൻ നന്ദി രേഖപ്പെടുത്തി. പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ, വൈസ് പ്രസിഡണ്ട്‌ നൗഷാദ് പൂനൂർ, രക്ഷാധികാരി സമിതി അംഗം രാജേഷ് ആറ്റടപ്പ, കേന്ദ്ര കമ്മിറ്റി അംഗങ്ങൾ ആയ ബിനു കരുണാകരൻ, നിരൺ സുബ്രഹ്മണ്യൻ, റാഫി കല്ലിങ്ങൽ, കായിക വേദി അംഗങ്ങൾ, ടീം അംഗങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

article-image

േ്ിേ

You might also like

  • Lulu Exchange
  • Straight Forward

Most Viewed